അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യമ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു: എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​നെ​തി​രെ വീ​ണ്ടും അ​ച്ച​ട​ക്ക ന​ട​പ​ടി; ഒന്നര വർഷമായി വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്

തി​രു​വ​ന​ന്ത​പു​രം: അ​നു​മ​തി​യി​ല്ലാ​തെ മാധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​ന് എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​നെ​തി​രെ വീ​ണ്ടും അ​ച്ച​ട​ക്ക ന​ട​പ​ടി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന പ്ര​ശാ​ന്തി​നെ​തി​രെ ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തി​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഇ​പ്പോ​ൾ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി, സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി. ​അ​ശോ​കി​നെ​തി​രെ​യും സ​മാ​ന​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ങ്ങ​ളും ഇ​ന്‍റ്ർ​നെ​റ്റി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. നേ​ര​ത്തെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും മ​റ്റ് ഔ​ദ്യോ​ഗി​ക വീ​ഴ്ച​ക​ളു​ടെ​യും പേ​രി​ൽ പ്ര​ശാ​ന്ത് നാ​യ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment