ന​ട​ൻ ന​സ്‌​ലെ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് ഐഡി! അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ​ത് യു​എ​ഇ​യി​ൽ നി​ന്ന്

കൊ​ച്ചി: യു​വ​ന​ട​ൻ ന​സ്‌​ലെ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത് യു​എ​ഇ​യി​ൽ നി​ന്നെ​ന്ന് കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഫേ​സ്ബു​ക്കി​ന് ക​ത്തു ന​ൽ​കി. അ​ക്കൗ​ണ്ടി​നെ​തി​രേ ന​ട​ൻ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ്യാ​ജ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കു​റി​ച്ച് ക​മ​ന്‍റി​ട്ട​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ ആ​വ​ശ്യം.

ക​മ​ന്‍റി​ന്‍റെ പേ​രി​ൽ ന​ട​നും കു​ടും​ബാം​ഗ​ങ്ങ​ളും സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടു​ക​യു​ണ്ടാ​യി. ത​നി​ക്ക് ഫേ​സ്ബു​ക്ക് ഐ​ഡി ഇ​ല്ലെ​ന്നും എ​ഫ്ബി പേ​ജാ​ണു​ള്ള​തെ​ന്നും ന​സ്‌​ലെ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment