നാ​ഷ​ണ​ൽ പ​വ​ർ ലി​ഫ്റ്റിംഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി അ​മേ​യ


ഹ​രി​പ്പാ​ട്: നാ​ഷ​ണ​ൽ പ​വ​ർ ലി​ഫ്റ്റി​ംഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി ദേ​ശീ​യ റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​മേ​യ. സ്ട്രോം​ഗ് വു​മ​ൺ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

തെ​ങ്കാ​ശി​യി​ലെ കു​റ്റാ​ല​ത്തു ന​ട​ന്ന നാ​ഷ​ണ​ൽ പ​വ​ർ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 84 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാം​പ്യ​ൻ​ഷി​പ്പി​ൽ നാ​ലു സ്വ​ർ​ണ മെ​ഡ​ൽ നേ​ടി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ താ​ര​മാ​യി അ​മേ​യ മാ​റി​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി പ​വ​ർ ലി​ഫ്റ്റി​ംഗ് രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ അ​മേ​യ, വി​വി​ധ ദേ​ശീ​യ, രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് 25 സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ ക്കി​യി​ട്ടു​ണ്ട്.

തു​ലാം​പ​റ​മ്പ് വ​ട​ക്ക് പു​തു​പ്പു​ര​യ്ക്ക​ൽ വി​നോ​ദി​ന്‍റെ​യും മ​ഞ്ജു​ഷ​യു​ടെ​യും മ​ക​ളാ​യ അ​മേ​യ ഹ​രി​പ്പാ​ട് ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പി ജി​മ്മി​ലെ ശ​ര​ത് കൃ​ഷ്ണ​നാ​ണ് അ​മേ​യ​യു​ടെ പ​രി​ശീ​ല​ക​ൻ.

Related posts

Leave a Comment