അണിഞ്ഞൊരുങ്ങിയെത്തും തിരക്കുള്ള ബസുകളിൽ കയറും; താ​ലൂ​ക്ക് സ​ർ​വേ​യർക്ക് നഷ്ടം 2.82 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; തൊടുപുഴക്കാർ ഭീതിയിൽ


തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​കാ​ര്യ​ബ​സി​ൽ അ​പ​ഹ​രി​ച്ചു.

തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​ർ​വേ​യ​റാ​യ ഏ​നാ​ന​ല്ലൂ​ർ അ​ന്പാ​ട്ടു​മോ​ള​യി​ൽ അ​ജി​ത പു​രു​ഷോ​ത്ത​മ​ന്‍റെ 2,82,000 രൂ​പ​യു​ടെ 45 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു സ്ത്രീ​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ 15ന് ​മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ന്ന താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു മാ​ല​യും മോ​തി​ര​വും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള്ള സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ പോ​കു​ന്ന​തി​നാ​യി അ​ജി​ത വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്നു സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലി​റ​ങ്ങി. പി​ന്നീ​ട് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള്ള ബാ​ങ്കി​ലെ​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യെ​ന്നു മ​ന​സി​ലാ​യ​ത്.

പി​ന്നീ​ട് തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ര​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​തി​നാ​ൽ ആ​ഭ​ര​ണ​ങ്ങ​ൾ കൈ​യി​ൽ​നി​ന്നു ന​ഷ്ട​മാ​യെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

എ​ന്നാ​ൽ, ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ല ക​ട​ക​ളി​ൽ​നി​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തി​ൽ​നി​ന്നു സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ മാ​സ്ക് ധ​രി​ച്ചു ന​ട​ന്നു പോ​കു​ന്ന മൂ​ന്നു സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ബ​സി​ൽ​നി​ന്നി​റ​ങ്ങി​യ ഇ​വ​ർ തി​രി​ഞ്ഞു​നോ​ക്കി വേ​ഗ​ത്തി​ൽ ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ ഓ​ട്ടോ​യി​ലാ​ണ് ന​ഗ​ര​ത്തി​ൽ​നി​ന്നു പോ​യ​തെ​ന്നു വ്യക്ത​മാ​യി. ഓ​ട്ടോ​യു​ടെ ന​ന്പ​ർ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഓ​ട്ടോ ഡ്രൈ​വ​റെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ്്ത്രീ​ക​ളെ മു​ട്ടം ടൗ​ണി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി മൊ​ഴി ന​ൽ​കി.

തി​ര​ക്കേ​റി​യ ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളാ​ണ് ഇ​വ​രെ​ന്നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഡി​വൈ​എ​സ്പി എം.​ആ​ർ. മധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment