അബ്കാസിയയിൽ റഷ്യ നാവിക താവളം നിർമിക്കും

മോ​​​സ്കോ: ജോ​​​ർ​​​ജി​​​യ​​​യി​​​ലെ വി​​​ഘ​​​ടി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യ അ​​​ബ്കാ​​​സി​​​യാ​​​യി​​​ൽ റ​​​ഷ്യ നാ​​​വി​​​ക​​​താ​​​വ​​​ളം നി​​​ർ​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​യാ​​​യെ​​​ന്ന് അ​​​ബ്കാ​​​സി​​​യാ​​​യി​​​ലെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ്ല​​​ൻ ബ​​​ഷാ​​​നി​​​യ പ​​​റ​​​ഞ്ഞു. ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തെ നാ​​​വി​​​ക​​താ​​​വ​​​ളം അ​​​ബ്കാ​​​സി​​​യാ​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും സു​​​ര​​​ക്ഷ മു​​​ന്നി​​​ൽ​​​ക​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ജോ​​​ർ​​​ജി​​​യ​​​യി​​​ലെ വി​​​ഘ​​​ടി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ അ​​​ബ്കാ​​​സി​​​യ​​​യ്ക്കും തെ​​​ക്ക​​​ൻ ഒ​​​സെ​​​ത്തി​​​യ​​​യ്ക്കും റ​​​ഷ്യ​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. 2008ൽ ​​​ജോ​​​ർ​​​ജി​​​യ​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ൽ യു​​​ദ്ധ​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​രു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി റ​​​ഷ്യ ‍അം​​​ഗീ​​​ക​​​രി​​​ച്ചു.

Related posts

Leave a Comment