സ്മാർട്ട് ഫോണുമായി ഇങ്ങോട്ട് വരേണ്ട; പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ന്നു; നാ​വി​ക​സേ​ന​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് നി​രോ​ധ​നം

മും​ബൈ: നാ​വി​ക​സേ​ന​യു​ടെ ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ങ്ങി​യ ആ​പ്പു​ക​ള്‍​ക്കാ​ണ് നി​രോ​ധ​നം. യു​ദ്ധ​ക​പ്പ​ലു​ക​ൾ​ക്കു​ള്ളി​ലും നേ​വ​ൽ ബെ​യ്‌​സു​ക​ളി​ലും ഡോ​ക്ക് യാ​ർ​ഡി​ലും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ നി​രോ​ധി​ക്കു​ക​യും ചെ​യ്തു.

പാ​ക്കി​സ്ഥാ​ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ഇ​വ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്നാ​ണ് എൻഐഎയുടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാവികസേ​ന​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താൻ തീരുമാനിച്ചത്.

Related posts