ആ ജീവനു വേണ്ടി എല്ലാം ചെയ്തു; എന്നിട്ടും…! ഷാരോണിന്റെ വേര്‍പാടില്‍ വേദനിച്ച് നവ്യയും; മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ലെന്ന് ഭര്‍ത്താവ്

NAVYA2എല്ലാവര്‍ക്കും ഉപകാരിയായ ബാലമണിയ്ക്ക് ആ കാഴ്ച കണ്ടിട്ട്  മുന്നോട്ട് പോകാനാവില്ലായിരൂന്നു. ഒരു പക്ഷേ എല്ലാരും ചിന്തിക്കുന്നതുപോലെ നവ്യയും ചിന്തിച്ചിരുന്നെങ്കില്‍  ഇരുവരും വഴിയില്‍ കിടന്ന് മരിക്കുകയേയുള്ളായിരുന്നു. തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തിട്ടും അതിലൊരാള്‍ മരണത്തിന് കീഴടങ്ങി. ഇത്രയൊക്കെ ചെയ്തിട്ടും അവനെ രക്ഷിക്കാനായില്ലല്ലോ എന്ന സങ്കടവും.

ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ടാണ് നവ്യാ ഇന്നലെ കൊച്ചി എയര്‍പോര്‍ട്ടിലെത്തിയത്.  ഇവിടെ നിന്നും  ഹോട്ടലിലേക്ക് പോകുമ്പോഴാണ്  റോഡില്‍ അപകടം ഉണ്ടായത് കാണുന്നത്. അപ്പോഴേക്കും ആളുകള്‍ അങ്ങോട്ടേയ്ക്ക് വരുന്നതേയുണ്ടായിരുന്നുള്ളു. നവ്യ പിന്നൊന്നും ആലോചിച്ചില്ല. വണ്ടിയില്‍ നിന്നിറങ്ങി ആളുകളുടെ സഹായത്തോടെ ഇരുവരെയും സ്വന്തം വാഹനത്തില്‍ കയറ്റി അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ആശുപത്രിയിലേക്ക് അയച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് അശുപത്രിയിലേക്ക് നവ്യയും ഒപ്പം പോയി. ഇതിനിടയ്ക്ക് 100 ല്‍ വിളിച്ച് പോലീസില്‍ വിവരമിയിക്കുകയും ചെയ്തു. തന്റെ എല്ലാ സ്വകാര്യ തിരക്കുകളും മാറ്റി വച്ച് ആ ജീവനുകള്‍ക്കായി ശ്രമിച്ചുവെങ്കിലും അതിലൊരാള്‍ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരണമടഞ്ഞു.

നവ്യ ഇങ്ങനെയൊക്കെ ചെയ്തതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് ഭര്‍ത്താവ് സന്തോഷ് പറയുന്നത്. നവ്യയുടെ ക്യാരക്ടര്‍ അങ്ങനെയാണ്. വരും വരായ്കകളെക്കുറിച്ചോര്‍ത്ത് ശങ്കിച്ചിരിക്കാന്‍ നവ്യയെ കിട്ടില്ല. എത്ര തിരക്കിലാണെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ആ ദുഖത്തില്‍ നിന്ന് നവ്യ ഇനിയും മുക്തയായിട്ടില്ല.

നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. ദുബായിലേക്കു വിമാനം കയറും മുമ്പ് ഒരുവട്ടംകൂടി ബൈക്ക് ഓടിക്കാനുള്ള അവസാനനിമിഷത്തെ ആഗ്രഹം യുവാവിന്റെ ജീവന്‍ അപഹരിച്ചത്. അവധി കഴിഞ്ഞു ദുബായിലേക്കു പോകാന്‍ കുടുംബാംഗങ്ങളോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ട കളമശേരി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ ഷാരോണിനാണു (27) ദുരന്തം സംഭവിച്ചത്. വൈകുന്നേരം അഞ്ചിനുള്ള ഫ്‌ളൈറ്റിലാണ് ഷാരോണിന് ദുബായിലേക്കു പോകേണ്ടിയിരുന്നത്. വീട്ടുകാരോടൊപ്പം കാറിലാണു ഷാരോണ്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്.

ദേശീയപാതയില്‍നിന്ന് എയര്‍പോര്‍ട്ട് റോഡിലേക്കു തിരിഞ്ഞശേഷം കാര്‍ നിര്‍ത്തുകയും പിന്നാലെ ബൈക്കില്‍ വരികയായിരുന്ന സഹോദരിഭര്‍ത്താവിനെയും സഹോദരി ഷില്ലുവിനെയും കൈ കാണിച്ചു നിര്‍ത്തുകയും ചെയ്ത ഷാരോണ്‍, തനിക്ക് ബൈക്ക് ഓടിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് സഹോദരി ഭര്‍ത്താവിനെ ഇറക്കി കാറില്‍ കയറ്റിയശേഷം സഹോദരിയെ പിന്നില്‍ ഇരുത്തി ബൈക്കില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പിന്നാലെ കാറിലും. സിയാല്‍ ഗോള്‍ഫ് കോഴ്‌സ് ക്ലബ്ബിനു മുന്‍വശത്തുള്ള വളവില്‍വച്ച് ബൈക്ക് മറിയുകയും ഷാരോണും സഹോദരിയും റോഡിലേക്ക് വീഴുകയുമായിരുന്നു.

Related posts