ഗോ​​കു​​ലം കേ​​ര​​ള പ​​രി​​ശീ​​ല​​ക​​ൻ ക്ല​​ബ് വി​​ട്ട​​താ​​യി സൂ​​ച​​ന

കോ​​ട്ട​​യം: അ​​ടു​​ത്ത മാ​​സം ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ൾ തു​​ട​​ങ്ങാ​​നി​​രി​​ക്കെ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​യാ​​യ ഗോ​​കു​​ലം കേ​​ര​​ള​​യു​​ടെ സ്പാ​​നി​​ഷ് പ​​രി​​ശീ​​ല​​ക​​നാ​​യ ഫെ​​ർ​​നാ​​ണ്ടോ വ​​രേ​​ല ക്ല​​ബ് വി​​ട്ട​​താ​​യി സൂ​​ച​​ന.

വ​​രേ​​ല സ്വ​​ന്തം താ​​ൽ​​പ​​ര്യ പ്ര​​കാ​​രം ടീം ​​വി​​ട്ട​​താ​​ണോ അ​​തോ മാ​​നേ​​ജ്മെ​​ന്‍റ് ഒ​​ഴി​​വാ​​ക്കി​​യ​​താ​​ണോ എ​​ന്നു വ്യ​​ക്ത​​മ​​ല്ല. നി​​ല​​വി​​ൽ ല​​ഭി​​ക്കു​​ന്ന സൂ​​ച​​ന​​ക​​ൾ പ്ര​​കാ​​രം പ്രീ ​​സീ​​സ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടീ​​മി​​ന്‍റെ മോ​​ശം പ്ര​​ക​​ട​​ന​​വും ക​​ളി​​ക്കാ​​രോ​​ടു മി​​ക​​ച്ച ബ​​ന്ധം സൃ​​ഷ്ടി​​ക്കാ​​ൻ വ​​രേ​​ല പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു​​മാ​​ണ് പു​​റ​​ത്താ​​ക​​ലി​​ലേ​​ക്കു വ​​ഴി തെ​​ളി​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന.

ക​​ഴി​​ഞ്ഞ ത​​വ​​ണ ഐ ​​ലീ​​ഗി​​ൽ പ്ര​​ഥ​​മ സീ​​സ​​ണ്‍ ക​​ളി​​ച്ച ഗോ​​കു​​ലം കേ​​ര​​ള മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു കാ​​ഴ്ച​​വ​​ച്ച​​ത്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ പ​​ത​​റി​​യ ടീം ​​ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ ത​​ക​​ർ​​പ്പ​​ൻ തി​​രി​​ച്ചു വ​​ര​​വാ​​ണ് ന​​ട​​ത്തി​​യ​​ത്. ക​​രു​​ത്ത​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നെ​​യും ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​യും ഗോ​​കു​​ലം ഞെ​​ട്ടി​​ച്ചി​​രു​​ന്നു.

അ​​ന്ന് പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന ബി​​നോ ജോ​​ർ​​ജി​​നെ സീ​​സ​​ണു​​ശേ​​ഷം മാ​​റ്റി​​യാ​​യി​​രു​​ന്നു വ​​രേ​​ല​​യെ പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, എ​​ഡ​​ബ്ല്യു​​ഇ​​എ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലും പ്രീ ​​സീ​​സ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ടീം ​​തൃ​​പ്തി​​ക​​ര​​മാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്താ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​രേ​​ല മാ​​നേ​​ജ്മെ​​ന്‍റി​​ന് അ​​ന​​ഭി​​മ​​ത​​നാ​​യി​​രു​​ന്നു.

വ​​രേ​​ല ക്ല​​ബ് വി​​ട്ട കാ​​ര്യം ഇ​​തു വ​​രെ ഗോ​​കു​​ലം ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. വ​​രേ​​ല ആ​​ദ്യ​​മാ​​യി പ​​രി​​ശീ​​ല​​ക വേ​​ഷ​​ത്തി​​ലെ​​ത്തി​​യ​​ത് ഗോ​​കു​​ലം കേ​​ര​​ള​​യി​​ലാ​​ണ്. ടീ​​മി​​ന്‍റെ ടെ​​ക്നി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന മു​​ൻ പ​​രി​​ശീ​​ല​​ക​​ൻ ബി​​നോ ജോ​​ർ​​ജ് പ​​രി​​ശീ​​ല​​ക​​നാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

Related posts