ക്യൂട്ട് കുട്ടി ഇമേ​ജ് മാറ്റാൻ ബോൾഡ് ചിത്രങ്ങളുമായി നയന എൽസ


ജൂ​ൺ എ​ന്ന സി​നി​മ​യി​ൽ കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ന​യ​ന എ​ൽ​സ. കു​ഞ്ഞി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ത​ന്നെ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി എന്ന ഇ​മേ​ജ് ന​യ​ന സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ന​യ​ന​യു​ടെ നി​ഷ്ക​ള​ങ്ക​വും ഓ​മ​ന​ത്ത​വു​മു​ള്ള മു​ഖാ​ണ് ആ ​ഇ​മേ​ജി​ന് കാ​ര​ണം. അ​ടു​ത്തി​ടെ സോ​ഷ്യൽ മീ​ഡി​യ​യി​ൽ ബോ​ൾ​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​മാ​യി ന​യ​ന എ​ത്തി​യി​രു​ന്നു.​വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളും സൈ​ബ​ർ ബു​ള്ളി​യി​ങ്ങും ഇ​തി​ന്‍റെ പേ​രി​ൽ ന​ടി​ക്കു നേ​രി​ടേ​ണ്ടി വ​ന്നു.

എ​ന്നാ​ൽ ത​നി​ക്ക് വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​നാ​ണ് ബോ​ൾ​ഡ് ലു​ക്കി​ലു​ള്ള ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്നാ​ണ് ന​യ​ന പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ താ​ൻ നേ​രി​ട്ട സൈ​ബ​ർ ആ​ക്ര​മ​ണങ്ങ​ളെക്കുറി​ച്ചൊ​ക്കെ ന​യ​ന മ​ന​സു​തു​റ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ,

ക്യൂ​ട്ട് കു​ട്ടി ഇ​മേ​ജ് ബ്രേ​ക്ക് ചെ​യ്യാ​ൻ താ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് ന​യ​ന. നേ​ര​ത്ത​ത്തെ ക്യൂ​ട്ട് കു​ട്ടി ഇ​മേ​ജ് എ​നി​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണ്.

എ​നി​ക്ക് ച​ബ്ബി (ത​ടി​ച്ച) ലു​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് അ​വ​സ​ര​ങ്ങ​ൾ വ​രെ ന​ഷ്ട​മാ​യി. സി​നി​മ​ക​ളി​ലേ​ക്ക് വ​രു​മ്പോ​ൾ ഇ​തു വ​ലി​യ പ്ര​ശ്ന​മാ​ണ്. എ​നി​ക്ക് ന​ല്ലൊ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​താ​ണ്.

പ​ക്ഷെ അ​തി​ൽനിന്ന് ​എ​ന്നെ ഒ​ഴി​വാ​ക്കി. ആ ​സി​നി​മ ന​ല്ല രീ​തി​യി​ൽ ഹി​റ്റാ​വു​ക​യും ചെ​യ്തു. ഒ​രു ദി​വ​സം ചീ​ഫ് അ​സോ​സി​യേ​റ്റ് എ​ന്നോ​ട് പ​റ​ഞ്ഞു ന​യ​ന ഭ​യ​ങ്ക​ര ച​ബ്ബി​യാ​ണ് അ​തു​കൊ​ണ്ട് ന​യ​ന​യ്ക്ക് സീ​രി​യ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന്.

എ​ന്നെ ഒ​ന്ന് ചെ​യ്യി​പ്പി​ച്ച് പോ​ലും നോ​ക്കാ​തെ​യാ​ണ് അ​വ​ർ ഒ​ഴി​വാ​ക്കി​യ​ത്.ചെ​യ്യി​പ്പി​ച്ച് നോ​ക്കി​യാ​ൽ അ​ല്ലേ അ​റി​യൂ. ആ ​ക​ഥാ​പാ​ത്രം ചെ​യ്ത വ്യ​ക്തി​യും ച​ബ്ബി​യാ​ണ്. പ​ക്ഷെ പു​ള്ളി​ക്കാ​രി ന​ന്നാ​യി അ​ഭി​ന​യി​ച്ചു.

ആ ​സി​നി​മ ഞാ​ൻ തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ഭ​യ​ങ്ക​ര​മാ​യി​ട്ട് വി​ഷ​മ​മാ​യി, കാ​ര​ണം എ​ന്നെ​കൊ​ണ്ട് അ​ത് ചെ​യ്യാ​ൻ പ​റ്റു​മാ​യി​രു​ന്നു. ഈ ​ച​ബ്ബി ആ​ൻ​ഡ് ബ​ബ്ലി ഇ​മേ​ജ് ബ്രേ​ക്ക് ചെ​യ്യാ​ൻ ഞാ​ൻ ഇ​പ്പോ​ൾ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്- ന​യ​ന വ്യ​ക്ത​മാ​ക്കി

 

 

 

Related posts

Leave a Comment