പിഎം നരേന്ദ്രമോദിയുടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വി​വേ​ക് ഒ​ബ്റോ​യി​ക്ക് പ​രി​ക്ക്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​ക്ക് പ​രി​ക്ക്. വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ർ​കാ​ശി ജി​ല്ല​യി​ലു​ള്ള ഹ​ർ​ഷി​ദ് വാ​ലി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. മ​ഞ്ഞി​ലൂ​ടെ ചെ​രി​പ്പി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന്‍റെ വേ​ര് കാ​ലി​ൽ ത​റ​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പി ​എം ന​രേ​ന്ദ്ര​മോ​ദി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഒ​മും​ഗ് കു​മാ​റാ​ണ്. വി​വേ​ക് ഒ​ബ്റോ​യി​യു​ടെ പി​താ​വ് സു​രേ​ഷ് ഒ​ബ്റോ​യി​യും സ​ന്ദീ​പ് സിം​ഗു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.

Related posts