സുചിത്ര രണ്ടും കല്പിച്ച് തന്നെ, നയന്‍താരയുടെയും സംവിധായകന്റെയും ചൂടന്‍ രംഗങ്ങള്‍ പുറത്തുവിടും, എന്റെ ജീവിതം നശിപ്പിച്ചവരെ വെറുതെ വിടില്ല

suchileaks-825തമിഴ് ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് വിടുന്ന ലക്ഷണമില്ല. തമിഴ് നടി നടന്മാരുടെ അരമന രഹസ്യം പാട്ടാക്കാനിറങ്ങിയ സുചിത്രയുടെ പുതിയ ഭീഷണി നയന്‍താരയ്‌ക്കെതിരേയാണ്. നയന്‍സും തമിഴിലെ ഒരു പ്രമുഖ സംവിധായകനും ഒപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ പുറത്തുവിടുമെന്നാണ് അവരുടെ ഭീഷണി. നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഞായറാഴ്ച്ച രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്രയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടില്ല.

രാത്രി ഏറെ വൈകിയും നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും ലീക്കാക്കുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനിടയില്‍ സര്‍വെ നടത്തിയാണ് ഇപ്പോള്‍ സുചിത്ര കാര്‍ത്തിയ്ക്ക് ഓരോ ഫോട്ടോയും വീഡിയോയും ലീക്കാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിക്കാന്‍ ‘ആസ്കിസുചി’ എന്നൊരു ഹാഷ് ടാഗും താരം ട്വിറ്ററില്‍ ഉണ്ടാക്കി. 11

കഴിഞ്ഞദിവസം മലയാളി താരം അമലപോളും ധനുഷും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കുമെന്ന് സുചിത്ര ഭീഷണി മുഴക്കിയിരുന്നു. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള അമലയുടെ വിവാഹബന്ധം പിരിയാന്‍ കാരണം ധനുഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള തെളിവുകളെല്ലാം തനിക്കു ലഭിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. കഴിഞ്ഞദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. 22

ഇതിനിടെ തൃഷയുടെയും രമ്യ കൃഷ്ണന്റെയും ചൂടന്‍ ഫോട്ടോകള്‍ സുചിത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. രമ്യയുടെ പാര്‍ട്ടിക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണിത്. വിശാല്‍ തൃഷയ്ക്കും മറ്റൊരു യുവതിക്കുമൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ സുചിത്രയുടെ ഫോളോവേഴ്‌സ് 15 ഇരട്ടി കൂടി. സുചിത്രയ്‌ക്കെതിരേ തമിഴ് സിനിമലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. താരങ്ങളെ വ്യക്തിപരമായി അപമാനിച്ച് പ്രശസ്തി കൊയ്യുകയാണ് ഗായികയുടെ ലക്ഷ്യമെന്നാണ് ആരോപണം. സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലരുടെ അഭിപ്രായം. എന്നാല്‍ തനിക്ക് ആവശ്യത്തിലധികം പ്രശസ്തിയുണ്ടെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തുന്നതെന്നുമാണ് ഗായികയുടെ നിലപാട്.33

Related posts