ക​ഴി​ക്ക് മോ​ളൂ ! ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഗ്നേ​ഷ്; നാ​ണ​ത്തോ​ടെ വാ​പൊ​ളി​ക്കു​ന്ന ന​യ​ന്‍​താ​ര;​വീ​ഡി​യോ വൈ​റ​ല്‍…

ന​യ​ന്‍​താ​ര​യു​ടെ​യും വി​ഘ്‌​നേ​ഷി​ന്റെ​യും പ്ര​ണ​യം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​വി​ഷ​യ​മാ​ണ്. ഇ​രു​വ​രു​ടെ​യും പ്രേ​മം വ്യ​ക്ത​മാ​ക്കു​ന്നൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ന​യ​ന്‍​താ​ര​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഘ്‌​നേ​ഷ് ശി​വ​നെ വി​ഡി​യോ​യി​ല്‍ കാ​ണാം. മ​ഹാ​ബ​ലി​പു​ര​ത്തെ ഒ​രു സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള ഈ ​രം​ഗം വി​ഘ്‌​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

”ഏ​റ്റ​വും മി​ക​ച്ച നാ​ട​ന്‍ ഭ​ക്ഷ​ണം അ​വ​ളെ ക​ഴി​പ്പി​ക്കു​ന്ന​താ​ണ് എ​ന്റെ സ​ന്തോ​ഷം. അ​തും പ്രി​യ​പ്പെ​ട്ട സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്ന്. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും സ്നേ​ഹ​മു​ള്ള മ​നു​ഷ്യ​രു​മു​ള്ള ഇ​ത്ത​രം ഹോ​ട്ട​ലു​ക​ള്‍ മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ലം.”​വി​ഘ്‌​നേ​ഷ് കു​റി​ച്ചു.

‘കാ​തു​വാ​ക്കി​ലെ ര​ണ്ടു കാ​ത​ല്‍’ എ​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രു​ടേ​തു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്റെ റി​ലീ​സി​നു മു​ന്‍​പ് ഏ​പ്രി​ല്‍ 28നും ​വി​ഘ്‌​നേ​ശും ന​യ​ന്‍​സും തി​രു​പ്പ​തി ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ജൂ​ണ്‍ ഒ​മ്പ​തി​ന് ന​യ​ന്‍​താ​ര​യും വി​ഘ്‌​നേ​ഷും തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹി​ത​രാ​കാ​ന്‍ പോ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​യും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment