മാഹിയിലെ വില കണ്ട്ക്കാ..! പെട്രോളിന് 14 രൂ​പയുടെയും ഡീ​സ​ലി​ന് 13 രൂ​പ​യുടെയും അന്തരം; കേ​ര​ള​ത്തി​ൽ എ​ണ്ണ​വി​ല കൂ​ടു​മ്പോ​ൾ മാ​ഹി​യി​ൽ തി​ര​ക്കേ​റും


മാ​ഹി: കേ​ര​ള ബ​ജ​റ്റി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ സെ​സ് കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ എ​ണ്ണ​യ​ടി​ക്കു​ന്ന​വ​ർ​ക്കു ലോ​ട്ട​റി​യാ​കും! പെ​ട്രോ​ളി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​ര​മാ​ണ് വ​രു​ന്ന​ത്.

മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 93.80 രൂ​പ​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ 105.85 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. 12 രൂ​പ കു​റ​വ്. ഡീ​സ​ൽ മാ​ഹി​യി​ൽ 83.72 എ​ന്ന​ത് കേ​ര​ള​ത്തി​ൽ 94.80 രൂ​പ​യാ​ണ്.

11 രൂ​പ കു​റ​വ്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ര​ണ്ട് രൂ​പ കേ​ര​ള​ത്തി​ൽ കൂ​ട്ടു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​രം വ​രും.

2022 മേ​യ് മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച ശേ​ഷം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ട്ടി​ല്ല.

തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ല്പ​ന നി​കു​തി കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ളം കു​റ​ച്ചി​ല്ല.അ​തേ​സ​മ​യം കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി​യി​ൽ നി​കു​തി കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​വു​മാ​യി ഇ​ന്ധ​ന​വി​ല​യി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

വി​ല​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്നു നേ​ര​ത്തെ മു​ത​ൽ മാ​ഹി​യി​ൽ ഇ​ന്ധ​ന വി​ല്പ​ന ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി തു​ട​രു​ക​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ഹി​യി​ലേ​ക്ക് ഇ​ന്ധ​ന​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് കൂ​ടും.

മാ​ഹി മേ​ഖ​ല​യി​ലെ 16 പ​മ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​ശ്ര​മ​മി​ല്ലാ​ത്ത ദി​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. അ​തി​നി​ടെ മാ​ഹി​യി​ൽ​നി​ന്ന് ഇ​ന്ധ​ന​ക്ക​ട​ത്തും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment