ഡാമിലേക്ക് ജലപ്രവാഹം..! കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിലേക്ക് ജലപ്രവാഹം; ഷട്ടർ വീണ്ടും ഉയർത്തിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ആദിവാസി മേഖല ഒറ്റപ്പെട്ടു

കാ​ട്ടാ​ക്ക​ട: ക​ന​ത്ത ജ​ല​പ്ര​വാ​ഹ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ തു​റ​ന്ന നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ധി​ക​മാ​യി ഉ​യ​ർ​ത്തി. ഇ​ന്ന​ലെ 10 ഇ​ഞ്ചാ​യി ഉ​യ​ർ​ത്തി​യി​രു​ന്ന ഷ​ട്ട​റു​ക​ൾ ഇ​ന്ന് 12 ഇ​ഞ്ചാ​യി ( ഒ​ര​ടി) ഉ​യ​ർ​ത്തി. ഡാ​മി​ലേ​യ്ക്ക് ക​ന​ത്ത ജ​ല​പ്ര​വാ​ഹ​മാ​ണു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി​വ​രെ ഷ​ട്ട​റു​ക​ൾ 10 ഇ​ഞ്ചാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും കൂ​ടി. തു​ട​ർ​ന്നാ​ണ് 12 ഇ​ഞ്ചാ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ ആ​റ്റി​ലേ​യ്ക്ക് കു​ത്തൊ​ഴു​ക്കാ​ണ്.

നെ​യ്യാ​റി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ന​ദി​ക്ക് ഇ​രു​വ​ശ​ത്തു​മു​ള്ള പു​ര​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി .മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് നെ​യ്യാ​ർ അ​ണ​ക്കെ​ട്ട് ഇ​ന്ന​ലെ വൈ​കുന്നേരം നാലോടെ തു​റ​ന്ന​ത്.​അ​തി​നി​ടെ നെ​യ്യാ​റി​ൽ ചീ​ങ്ക​ണ്ണി ഭീ​തി​യും വ​ർ​ധി​ച്ചു.

ക​ന​ത്ത ജ​ല​പ്ര​വാ​ഹം കാ​ര​ണം പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​നും മു​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​ങ്ങി​യ മ​ഴ​യ്ക്ക് ഇ​തേവ​രെ വ​രെ ശ​മ​നം വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ ന​ല്ല വെ​ള്ള​പാ​ച്ചി​ലാ​ണ് ഇ​വി​ടേ​യ്ക്ക് ഉ​ള്ള​ത്. ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ അ​ധി​ക​മാ​യി ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വെ​ള്ളം എ​ത്തി​യാ​ൽ ഡാ​മി​ന്‍റെ ക​നാ​ലു​ക​ൾ വ​ഴി​യും വെ​ള്ളം തു​റ​ന്നു​വി​ടും. ഒ​രു മ​ണി​ക്കൂ​റി​ൽ 26 സെന്‍റിമീ​റ്റ​ർ വീ​തം വെ​ള്ളം പൊ​ങ്ങി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.മു​ൻ​പ് സ​മ​യ​ത്തി​ന് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ക്കു​റി അ​ധി​കൃത​ർ ജാ​ഗ​രൂ​ക​രാ​യാ​ണ് നി​ന്ന​ത്. ക​ല​ക്ട​റു​ടെ നി​ർ​ദേ​ശം കി​ട്ടി​യ​തോ​ടെ ഡാം ​തു​റ​ക്കു​ക​യാ​യി​രു​ന്നു. ഡാ​മി​ൽ 84. 600മീ​റ്റ​ർ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പ​ര​മാ​വ​ധി നി​ര​പ്പ് 84.750 മീ​റ്റ​ർ ആ​ണ്. ജ​ല​നി​ര​പ്പ് 84.500 ക​ഴി​ഞ്ഞ​തോ​ടെ വെ​ള്ളം ഏ​താ​ണ്ട് നി​റക​വി​യു​മെ​ന്ന ഘ​ട്ട​ത്തി​ലാ​യി. തു​ട​ർ​ന്നാ​ണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ത​ൽ​ക്കാ​ലം ഒ​രി​ഞ്ച് തു​റ​ന്ന​ത്. എ​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ലം നി​റ​ഞ്ഞു. പി​ന്നീ​ട് ഷ​ട്ട​റു​ക​ൾ അ​ഞ്ചാ​ക്കി ഉ​യ​ർ​ത്തി. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഷ​ട്ട​റു​ക​ൾ 7 ഇ​ഞ്ച് വീ​തം ഉ​യ​ർ​ത്തി.

ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ർ, ക​ല്ലാ​ർ, മു​ല്ല​യാ​ർ തു​ട​ങ്ങി​യ വ​ലി​യ ന​ദി​ക​ളും മ​ണി​യ​ങ്ക​ത്തോ​ട്, കാ​ര​ക്കു​ടി, അ​ഞ്ചു​നാ​ഴി​ത്തോ​ട്, കാ​ര​യാ​ർ തു​ട​ങ്ങി​യ 20ഓളം ​ചെ​റു ന​ദി​ക​ളി​ലും ക​ന​ത്ത വെ​ള്ള​മാ​ണ് ഉ​ള്ള​ത്. വ​ന​ത്തി​ൽ ന​ല്ല മ​ഴ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ല്ല നീ​രൊ​ഴു​ക്കു​ള്ള​ത് ആ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​തോ​ടെ ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ വെ​ള്ളം ക​യ​റി.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള വ​രെ വെ​ള്ളം ക​യ​റി. പ​ല​രും താ​മ​സ​വും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ ക്യ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ആ​ദി​വാ​സി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. അ​ഗ​സ്ത്യ​മ​ല​നി​ര​ക​ളി​ൽ ക​ന​ത്ത മ​ഴ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. പു​റം നാ​ടു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട പാ​ലം ഒ​ലി​ച്ചു​പോ​യി. വ​ന​ത്തി​ലെ കാ​ണി​ക്കാ​ർ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലു​മാ​യി.

Related posts