ഒരുമിച്ച് ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവര്‍! മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റില്‍; സംഭവം ഇങ്ങനെ…

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ശീ​ത​ള​പാ​നീ​യം ന​ൽ​കി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ സുഹൃത്ത് അ​റ​സ്റ്റി​ൽ. മു​ബൈ മാ​ലാ​ഡി​ലാ​ണ് സം​ഭ​വം. ഗ​ജ്ധ​ർ​ബ​ന്ധ് സ്വ​ദേ​ശി​യാ​യ സ​ർ​ത്താ​ജ് ഷെ​യ്ഖ് ആ​ണ് ബ​ലാ​ത്സം​ഗ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. സ​ർ​ത്താ​ജും യു​വ​തി​യും നേ​ര​ത്തെ ഒ​രു​മി​ച്ച് ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് യു​വ​തി ഒ​രു ഓ​ട്ടോ വാ​ങ്ങി ഇ​തി​ന്‍റെ ഡ്രൈ​വ​റാ​യി സ​ർ​ത്താ​ജും എ​ത്തു​ക​യാ​യി​രു​ന്നു. ഓ​ട്ടോ കേ​ടാ​യെ​ന്നും ന​ന്നാ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് മാ​സം മു​ന്പാ​ണ് ഉ​ട​മ​യാ​യ സ്ത്രീ​യെ സ​ർ​ത്താ​ജ് വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്.

പ​ണം ന​ൽ​കാ​ൻ സ​ർ​ത്താ​ജി​നെ കാ​ണാ​നെ​ത്തി​യ ഇ​വ​രെ ശീ​ത​ള​പാ​നീ​യം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ചു. മ​യ​ക്കു മ​രു​ന്നു ചേ​ർ​ത്ത​ത​റി​യാ​തെ പാ​നീ​യം ക​ഴി​ച്ച സ്ത്രീ​യെ സ​ർ​ത്താ​ജ് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഇ​വ ചി​ത്രീ​ക​രി​ച്ച് പ്ര​തി ഫോ​ണി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു.

എ​ഴു​ന്നേ​റ്റ​പ്പോ​ൾ താ​ൻ ഓ​ട്ടോ​യി​ലാ​യി​രു​ന്നെ​ന്ന് യു​വ​തി ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ മ​യ​ക്ക​ത്തി​ൽ സം​ഭ​വി​ച്ച​തി​നെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​തി​രു​ന്ന സ്ത്രീ ​അ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ല. പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യു​ക്കു മു​ന്പ് ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വീ​ഡി​യോ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് സ​ർ​ത്താ​ജ് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ഇ​തി​ന് വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ ഇ​യാ​ൾ വീ​ഡി​യോ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി​യും ഭ​ർ​ത്താ​വും പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts