നുണയായിരുന്നല്ലേ..! സോഷ്യൽ മീഡിയ യിലൂടെ മോ​ഹ​ൻ​ലാ​ലി​നെതിരേ അ​പ​കീ​ർ​ത്തി​പ്പെടുത്തിയ യുവാവ് മാനസികരോഗി; പ്ര​തി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി

arrest-nzeekപെ​രു​മ്പാ​വൂ​ർ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നേ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​കൂ​ടി​യ യു​വാ​വ് മാ​ന​സി​ക​രോ​ഗി​യെ​ന്ന് പോ​ലീ​സ്. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​തി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കു​ന്നം​കു​ളം പെ​രു​മ്പി​ലാ​വി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു കോ​യ​കു​ന്നേ​ട​ത്ത് പ​ടി​ഞ്ഞാ​റേ​ഒ​റ്റി​യി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ ന​ഫീ​സി (22) നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഹ​ൻ​ലാ​ലും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കു വേ​ണ്ടി പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്നു​വെ​ന്നും മ​റ്റു​മാ​ണ് ഫേ​സ് ബു​ക്കി​ൽ കൂ​ടി ന​ഫീ​സ് പ്ര​ച​രി​പ്പി​ച്ച​ത്. താ​ൻ പ​റ​യു​ന്ന​തു നു​ണ​യാ​ണെ​ങ്കി​ൽ 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ ത​ന്‍റെ സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. അ​ഞ്ചു കോ​ടി​യു​ടെ ത​ന്‍റെ സ്വ​ത്തി​ന്‍റെ ചെ​ക്കും  ഇ​യാ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

യു​വാ​വി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഫീ​സി​ന്‍റെ മാ​താ​വ് പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് യു​വാ​വ് പോ​ലീ​സി​ൽ പ​റ​ഞ്ഞ​ത്. ചെ​ക്കും മു​ദ്ര പേ​പ്പ​റും ക​ണ്ടെ​ടു​ത്തു​വെ​ങ്കി​ലും വെ​റും 4000 രൂ​പ​യോ​ള​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts