നസ്രിയ വെള്ളിത്തിരയില്‍ നായികയായി മടങ്ങിയെത്തുന്നു ! ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ പുതിയ ചിത്രത്തിലും നായകന്‍…

മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന സമയത്താണ് മലയാള സിനിമയിലെ സുന്ദരിക്കുട്ടി നസ്രിയ ഫഹദ് ഫാസിലിനെ കല്യാണം കഴിക്കുന്നത്. അതിനു ശേഷം നടി സിനിമയില്‍ നിന്നു വിട്ടു നിന്നത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്ന സൂചനയാണ് ട്രാന്‍സിലൂടെ നസ്റിയ നല്‍കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്.

ഈ ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുക. ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെയാവും നായകന്‍. വിവാഹത്തിനു മുമ്പ് ബാംഗ്ലൂര്‍ ഡെയ്‌സിലും ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ട്രാന്‍സ് എന്നാണ് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തിന്റെ പേര്.

Related posts