നസ്രിയ എന്നെ പൊളിച്ചടുക്കി കൈയ്യില്‍ തന്നു ! നസ്രിയ തന്റെ അഭിനയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് റോഷന്‍ മാത്യു…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ തിരക്കുള്ള നടന്മാരുടെ ഗണത്തിലേക്കുയര്‍ന്ന താരമാണ് റോഷന്‍ മാത്യു. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന മലയാള സിനിമയിലൂടെയായിരുന്നു റോഷന്റെ സിനിമ അരങ്ങേറ്റം. മമ്മൂട്ടി നയന്‍താര തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പുതിയ നിയമം എന്ന സിനിമയിലെ നെഗറ്റീവ് റോള്‍ താരത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് നയിച്ചു. പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, നസ്രിയ ഫഹദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ കൂടെ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ പ്രിയ നടി നസ്രിയ കാരണം തന്റെ ജീവിതം മാറിമറിഞ്ഞ അനുഭവം റോഷന്‍ മാത്യു ഈ അടുത്ത് പങ്കുവെക്കുകയുണ്ടായി. ഒരു ചാനലിലാണ് താരം ഈ സംഭവം പുറത്ത് പറഞ്ഞത്. നസ്രിയ കാരണം തന്റെ അഭിനയത്തില്‍ വന്ന മാറ്റമാണ് റോഷന്‍ മാത്യു പങ്കുവെച്ചത്. റോഷന്‍ മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഡയലോഗുകള്‍…

Read More

എന്നോട് കടപ്പാടുണ്ടാകണമെന്ന് അവരോട് ഞാന്‍ എപ്പോഴും പറയാറുണ്ട് ! ഫഹദിന് നസ്രിയയെ കിട്ടാനുള്ള കാരണം താനെന്ന് നിത്യാ മേനോന്‍…

നടന്‍ ഫഹദ് ഫാസിലും നസ്രിയ നസിമും ഒന്നിക്കാന്‍ കാരണം താനെന്ന് നടി നിത്യാ മേനോന്‍.തന്നോട് കടപ്പാടുണ്ടാവണമെന്ന് എപ്പോഴും അവരോട് താന്‍ പറയാറുണ്ടെന്നും നിത്യ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ബാംഗ്ലൂര്‍ ഡെയ്‌സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോന്‍ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ നാലു ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോള്‍ ഞാന്‍ ഒക്കെ പറഞ്ഞു.’ നിത്യ പറഞ്ഞു. ‘ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോള്‍ നിങ്ങള്‍ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്.…

Read More

നസ്രിയ വെള്ളിത്തിരയില്‍ നായികയായി മടങ്ങിയെത്തുന്നു ! ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെ പുതിയ ചിത്രത്തിലും നായകന്‍…

മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്ന സമയത്താണ് മലയാള സിനിമയിലെ സുന്ദരിക്കുട്ടി നസ്രിയ ഫഹദ് ഫാസിലിനെ കല്യാണം കഴിക്കുന്നത്. അതിനു ശേഷം നടി സിനിമയില്‍ നിന്നു വിട്ടു നിന്നത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്ന സൂചനയാണ് ട്രാന്‍സിലൂടെ നസ്റിയ നല്‍കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുക. ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെയാവും നായകന്‍. വിവാഹത്തിനു…

Read More

ഫഹദ് ഫാസില്‍ അച്ഛനാകുന്നു? താരദമ്പതികള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നു; പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറി; കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നസ്രിയ

മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളെല്ലാം പിതാവായ വര്‍ഷമാണ് ഇത്. നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കു പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നുവെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്ഌറ്റിലെത്തിയതോടെ കഥയ്ക്കു നിറം വയ്ക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറിയിരുന്നതും ആളുകളുടെ സംശയം ഇരട്ടിയാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍ കൊണ്ടുമൂടുകയും ചെയ്തു. നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയില്‍ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്വന്തം ഫേസുബുക്ക് പേജില്‍ എല്ലാത്തിനും ചേര്‍ത്ത് ഒരു സുന്ദരന്‍ മറുപടിയും നല്‍കി. ഒരു…

Read More