എനിക്ക് കുട്ടികളില്ല എന്നാല്‍ എന്റെ മരുമകന് സോഷ്യല്‍മീഡിയയില്‍ ഞാന്‍ ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; സോഷ്യല്‍മീഡയയെ ഞാന്‍ അംഗീകരിക്കുന്നുമില്ല; തുറന്നു പറഞ്ഞ് ആപ്പിള്‍ മേധാവി ടിം കുക്ക്

ലോകത്തെ ഞെട്ടിക്കുന്ന വിധത്തിലുള്ള പല ടെക്‌നോളജികളുടെയും മേധാവിമാര്‍ പലപ്പോഴും തുറന്ന് സമ്മതിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. അതാണിപ്പോള്‍ ആപ്പിള്‍ മേധാവി ടിം കുക്കും പറഞ്ഞിരിക്കുന്നത്. സോഷ്യല്‍മീഡിയകളോടുള്ള തന്റെ കടുത്ത വിരോധമാണ് കുക്ക് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…എനിക്ക് കുട്ടികളില്ല. എന്നാല്‍ എന്റെ മരുമകന് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ അവന് താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ടിം കുക്ക് അതില്‍ പ്രധാന കാര്യം സോഷ്യല്‍ മീഡിയ തന്നെയാണെന്നും വ്യക്തമാക്കി. സോഷ്യല്‍മീഡയയുടെ അമിതോപയോഗത്തില്‍ എനിക്ക് വിശ്വാസമില്ല. എപ്പോഴും ഇവ ഉപയോഗിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. ഞാനതിനെ ഒട്ടുംതന്നെ അംഗീകരിക്കുന്നുമില്ല.

ഇംഗ്ലണ്ടിലെ എക്‌സസില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ടിം കുക്കിന്റെ വെളിപ്പെടുത്തല്‍. ഗാര്‍ഡിയന്‍ പത്രമാണ് കുക്കിന്റെ വാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പിള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ സ്‌കൂളുകളില്‍ ഐപ്പാഡുള്‍പ്പെടെയുള്ളവ നിര്‍ദേശിച്ചിരുന്നെങ്കിലും ക്ലാസുമുറികളില്‍ അത് അനാവശ്യമാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. കുക്ക് പറയുന്നു. വളരെ നല്ല ഉദ്ദേശത്തോടെയാണ് സോഷ്യല്‍മീഡിയ സൈറ്റുകളെല്ലാം അവയുടെ മേധാവികള്‍ തുടങ്ങിയിട്ടുള്ളതെങ്കിലും വളരെ ഗുരുതരവും സങ്കീര്‍ണ്ണവുമായ അവസ്ഥയിലേയ്ക്കാണ് അവയെല്ലാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.

 

Related posts