വീ​ട് കു​ത്തി​ത്തു​റ​ന്ന് ഉറങ്ങിക്കിടന്ന  വീ​ട്ട​മ്മ​യു​ടെ  താ​ലി​മാ​ല ക​വ​ർ​ന്നു; ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ കണ്ടത് …


അ​മ്പ​ല​പ്പു​ഴ: വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ക​വ​ർ​ന്നു. മ​റ്റൊ​രു വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. ത​ക​ഴി സ്മാ​ര​ക​ത്തി​ന് തെ​ക്ക് മു​രു​കാ​ല​യ​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി​യു​ടെ ര​ണ്ട​ര​പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ പു​ട്ടു പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന പ്ര​സ​ന്ന​കു​മാ​രി​യു​ടെ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി​പ്പോ​കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് പ്ര​സ​ന്ന​കു​മാ​രി പ​റ​ഞ്ഞു.എ​ല്ലാ മു​റി​യി​ലും മോ​ഷ്ടാ​വ് ക​യ​റി.

അ​ല​മാ​ര​യും മേ​ശ​യും കു​ത്തി​ത്തു​റ​ന്ന് ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​ഴ്സും ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ളും അ​ടു​ക്ക​ള വാ​തി​ലി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ വാ​തി​ൽ ത​ക​ർ​ക്കു​ന്ന ശ​ബ്ദം വീ​ട്ടു​കാ​ർ കേ​ട്ടി​രു​ന്നി​ല്ല. ഇ​തി​നു സ​മീ​പം ത​ക​ഴി ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് അ​ടി​മ​ന​യി​ല്ല​ത്ത് മാ​ധ​വ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു.

പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ഴാ​ണ് വാ​തി​ൽ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​വി​ടെനി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വീ​ട്ടി​ലും അ​മ്പ​ല​പ്പു​ഴ പോ​ലീ​സും ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

Related posts

Leave a Comment