നീറ്റാകുമോ‍‍? നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വം; വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം

കൊ​ല്ലം : ആ​യൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം.

അ​ടു​ത്ത​മാ​സം നാ​ലി​നാ​ണ് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ദേ​ശീ​യ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ അ​റി​യി​പ്പ് കി​ട്ടി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​വ​ർ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യാ​ണ്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ത് സം​ബ​ന്ധി​ച്ച് കോ​ള​ജി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

അ​വ​രെ​ല്ലാം​ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ വീ​ണ്ടും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ ​ണ് അ​പ​മാ​നി​ത​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​ല്ലാം പ​രീ​ക്ഷ എ​ഴു​താ​ൻ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ സി ​അ​വ​സ​രം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment