നീ​റ്റ് വി​വാ​ദം: കേ​ന്ദ്ര​വും സി​ജെ​പി​യും ഇ​ന്ന് മു​ഖാ​മു​ഖം; ക​ണ്ണു​ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ലെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബിലാണ് ച​ർ​ച്ച ന​ട​ക്കു​ന്ന​തെ​ന്ന് സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

മ​ന്ത്രി ജെ.​പി.​ന​ഡ്ഡ​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ വെ​ച്ച് ച​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ ഇ​രു​വി​ഭാ​ഗ​ത്തി​നും സ്വീ​കാ​ര്യ​മാ​യ പൊ​തു​വേ​ദി​യി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന സി​ജെ​പി​യു​ടെ നി​ല​പാ​ടി​ന് മു​ൻ​പി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. വേ​ദി സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യ​ത്തി​ലൂ​ന്നി​യാ​കും സി​ജെ​പി ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ക. സ​മ​ഗ്ര അ​ന്വേ​ഷ​ണ​വും ഭാ​വി ന​ട​പ​ടി​ക​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കും.

 

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ സി​ജെ​പി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് നി​രാ​ഹാ​രം കി​ട​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്‌‌​ചു​ക് ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്.

Related posts

Leave a Comment