ഞാ​ൻ മാ​ത്ര​മ​ല്ല അ​വ​ളും ഉ​ണ്ട്… പോ​ലീ​സ് പി​ടി​ച്ച​പ്പോ​ൾ എ​ല്ലാം തു​റ​ന്ന് പ​റ​ഞ്ഞു; എം​ഡി​എം​എ വി​ൽ​പ​ന​ക്കാ​രി രേ​ഖ​യെ വ​ള​ഞ്ഞി​ട്ട് പി​ടി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി പോ​ലീ​സി​ന്‍റെ​യും ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യി. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ സ്വ​ദേ​ശി​നി രേ​ഖ​യാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 38 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ യു​വാ​വി​ൽ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ രേ​ഖ​യു​ടെ വെ​ട്ടു​കാ​ട്ടു​ള്ള വീ​ട്ടി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ലി​യ​തു​റ പോ​ലീ​സും ചേ​ർ​ന്ന് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ അ​ശോ​ക് കു​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment