നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

പു​നെ: രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. പു​നെ​യി​ൽ ര​ഹ​സ്യ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ മു​ൻ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ൻ പി.​വി. കു​ൽ​ക്ക​ർ​ണി​യാ​ണു പി​ടി​യി​ലാ​യ​ത്. നീ​റ്റ് പ​രീ​ക്ഷ​യ്ക്കു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​യി​രു​ന്നു ര​ഹ​സ്യ ക്ലാ​സു​ക​ൾ. ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നീ​റ്റ് പ​രീ​ക്ഷ ജൂ​ൺ 21-ന് ​വീ​ണ്ടും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. 22 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​ത്തോ​ടെ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ൽ. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​നീ​ഷ വാ​ഗ്‌​മ​രെ​യു​മാ​യി ചേ​ർ​ന്നാ​ണ് കു​ൽ​ക്ക​ർ​ണി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ചോ​ദ്യ​പ്പേ​പ്പ​റി​ന്‍റെ ഡി​ജി​റ്റ​ൽ കോ​പ്പി​ക​ളോ പ്രി​ന്‍റു​ക​ളോ ന​ൽ​കു​ന്ന​തി​നു പ​ക​ര​മാ​യി, പു​നെ​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നോ​ട്ടു​ബു​ക്കി​ൽ അ​തെ​ല്ലാം എ​ഴു​തി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​പ്പ​ട​യി​ലു​ള്ള കു​റി​പ്പു​ക​ൾ ഔ​ദ്യോ​ഗി​ക ചോ​ദ്യ​പ്പേ​പ്പ​റു​മാ​യി പൂ​ർ​ണ​മാ​യും ഒ​ത്തു​പോ​കു​ന്ന​താ​യി സി​ബി​ഐ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പി.​വി. കു​ൽ​ക്ക​ർ​ണി പ്ര​മു​ഖ കോ​ള​ജി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ വി​ര​മി​ച്ച​ത്. നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​മാ​യി (എ​ൻ​ടി​എ) ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ് കു​ൽ​ക്ക​ർ​ണി.

മേ​യ് ഏ​ഴി​ന് രാ​ജ​സ്ഥാ​നി​ലാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ആ​ദ്യ​മാ​യി പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന്, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 12-ന് ​ആ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ജ​യ്പു​ർ, ഗു​രു​ഗ്രാം, നാ​സി​ക്, പു​നെ, അ​ഹ​ല്യാ​ന​ഗ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​തി​ന​കം ഏ​ഴ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ര​ഹ​സ്യ ക്ലാ​സു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വാ​ങ്ങി​യ ഇ​ട​നി​ല​ക്കാ​രു​ടെ വ​ലി​യൊ​രു ശൃം​ഖ​ല ത​ന്നെ ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment