റെ​യി​ൽ​വേ​യി​ൽ സി​മ​ന്‍റ് ച​ര​ക്ക് നീ​ക്ക​ത്തി​ൽ കു​തി​പ്പ്; നാ​ല് മാ​സ​ത്തി​നി​ടെ 170 ശ​ത​മാ​നം വ​ർ​ധ​ന

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​പ്പി​ലാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സി​മ​നന്‍റ് ച​ര​ക്കു​നീ​ക്ക​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ സി​മ​ന്‍റ്് ഗ​താ​ഗ​ത​ത്തി​ൽ 170 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.റോ​ഡ് മാ​ർ​ഗ​മു​ള്ള സി​മ​ന്‍റ് ക​ട​ത്ത് കു​റ​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ റെ​യി​ൽ​വേ പാ​ത​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ടാ​ങ്ക് ക​ണ്ടെ​യ്‌​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ സം​വി​ധാ​നം സി​മ​ന്‍റ് നേ​രി​ട്ട് നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഇ​തു​വ​ഴി ലോ​ഡിം​ഗി​ലും അ​ൺ​ലോ​ഡിം​ഗി​ലു​മു​ള്ള സ​മ​യ​ന​ഷ്ട​വും സി​മ​ന്‍റ് പാ​ഴാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ചെ​ല​വ് കു​റ​യ്ക്കാ​നും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും വീ​ട് നി​ർ​മാ​ണം കൂ​ടു​ത​ൽ ആ​ശ്വാ​സ​ക​ര​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച ഈ ​ക​ണ്ടെ​യ്‌​ന​റു​ക​ൾ ട്രെ​യി​നി​ൽ നി​ന്ന് ട്രെ​യി​ല​റു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്.

സി​മ​ന്‍റ് ഗ​താ​ഗ​ത​ത്തി​ലു​ണ്ടാ​യ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ ‘ഫ്ലൈ ​ആ​ഷ്’ വി​പ​ണി​യി​ലേ​ക്കും റെ​യി​ൽ​വേ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. താ​പ​നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ന്ത​ള്ളു​ന്ന ഫ്ലൈ ​ആ​ഷ് നി​ല​വി​ൽ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ് റെ​യി​ൽ​വേ വ​ഴി നീ​ക്കം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം 300 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ ഫ്ലൈ ​ആ​ഷ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും 13 ദ​ശ​ല​ക്ഷം ട​ൺ മാ​ത്ര​മാ​ണ് റെ​യി​ൽ​വേ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഇ​ഷ്ടി​ക നി​ർ​മാ​ണം, റോ​ഡ് പ​ണി, സി​മ​ന്‍റ് നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് ഫ്ലൈ ​ആ​ഷ് വ​ലി​യ തോ​തി​ൽ ഉ​പ​യോ​ഗി​ക്കാം. ഇ​ത് മാ​ലി​ന്യ​ത്തെ സ​മ്പ​ത്താ​ക്കി മാ​റ്റു​ന്ന വ​ലി​യൊ​രു അ​വ​സ​ര​മാ​ണെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ൻ്റെ വി​ല​യി​രു​ത്ത​ൽ.ഫ്ലൈ ​ആ​ഷ് ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തി​നാ​യി റെ​യി​ൽ​വേ ബോ​ർ​ഡ് പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment