പന്തളം: 395.30 ഗ്രാം എംഡിഎംഎയുമായി അടൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍ പറക്കോട് തറയില്‍ ഷംനാദ് (36), കോട്ടമുകള്‍ പാലവിളയില്‍ വീട്ടില്‍ മുഹമ്മദ് ഷാന്‍ (36) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
എംസി റോഡ് മാര്‍ഗം ഉച്ച സമയങ്ങളില്‍ വന്‍തോതില്‍ രാസലഹരി കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ല ഡാന്‍സാഫ് ടീമും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പന്തളം പാലത്തിനു സമീപം ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച മലപ്പുറം രജിസ്ട്രേഷനില്‍ ഉള്ള വെള്ള ഹോണ്ട സിറ്റി കാര്‍ പോലീസ് പിടിച്ചെടുത്തു.
ജില്ലാ ഡാന്‍സാഫ് എസ്ഐമാരായ ഉണ്ണികൃഷ്ണന്, അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തളം പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ വിഷ്ണുസജീവ്, ബിനോയ, എസ് സിപിഒമാരായ വിജയകുമാര്‍, ഹരി, സിപിഒ ബിനോയ് എന്നിവര്‍ അടങ്ങിയ സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
