അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ​ ചി​കി​ത്‌​സ സൗ​ജ​ന്യമായി നൽകുമെങ്കിലും പൊ​ലീ​സി​നെ അ​റി​യി​ക്കാ​ൻ “ഫീ​സ്’  വാങ്ങി ഡോക്ടർമാർ

മു​ക്കം: കി​ട​ത്തി ചി​കി​ത്‌​സ​യും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​പ​ക​ട​ത്തി​ലോ ആ​ക്ര​മ​ണ​ത്തി​ലോ പ​രി​ക്കേ​റ്റു ചെ​ല്ലു​ന്ന​വ​ർ പ​ണം ന​ൽ​ക​ണ​മെ​ന്ന്. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ‘ഇ​ൻ​റി​മേ​ഷ​ൻ’ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ക്കാ​നാ​ണ് ഡോ​ക്ട​ർ​ക്ക് പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന്ഇ​ന്‍റി​മേ​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലേ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സി​ന് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വു. എ​ന്നാ​ൽ ഇ​ന്‍റി​മേ​ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ണം കി​ട്ട​ണ​മെ​ന്ന് മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഒ​രു ഡോ​ക്ട​ർ നി​ർ​ബ​ന്ധം പി​ടി​ച്ച​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

മ​ർ​ദ്ദ​ന​മേ​റ്റ് പ​രി​ക്കു​ക​ളോ​ടെ ചി​കി​ൽ​സ തേ​ടി​ചെ​ന്ന​മു​ക്ക​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ അ​ബൂ​ബ​ക്ക​ർ (36 ) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ബൂ​ബ​ക്ക​റി​നെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ഇ​ന്‍റിമേ​ഷ​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ 500 രൂ​പ ന​ൽ​ക​ണ​മെ​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡോ​ക്ട​റു​ടെ നി​ർ​ബ​ന്ധ​ത്തി​ന് ഇ​വ​ർ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​ർ 500 രൂ​പ എ​ണ്ണി വാ​ങ്ങു​ന്ന​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഇ​വ​ർ പ​ക​ർ​ത്തി. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്നേ ദി​വ​സം ഇ​തു​പോ​ലെ നാ​ലോ അ​ഞ്ചോ ആ​ളു​ക​ളി​ൽ നി​ന്ന് ഈ ​ഡോ​ക്ട​ർ ന്ധ​ഫീ​സ് ന്ധ ​വാ​ങ്ങി​യ​താ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഡോ​ക്ട​റു​ടെ പേ​രി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Related posts