ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക​ച്ച​രീ​തി​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്  പ്രി​യ​ദ​ർ​ശി​നി ക്ല​ബി​ന് നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ഉ​പ​ഹാ​രം

ആ​ല​ത്തൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക​ച്ച​രീ​തി​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് കാ​വ​ശേ​രി ചു​ണ്ട​ക്കാ​ട് പ്രി​യ​ദ​ർ​ശി​നി ക്ല​ബി​ന് നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ഉ​പ​ഹാ​രം.

ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​റി​ലെ പാ​വൂ​ക്ക​ര വൈ​ദ്യ​ൻ കോ​ള​നി, കൊ​ര​ട്ടി​ക്കാ​ട് കി​ഴ​ക്ക്, മി​നി ക​ന്പ​നി​ക്കു​സ​മീ​പം, പൊ​തൂ​ർ, മാ​വേ​ലി​ക്ക​ര പ്രാ​യി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി അ​രി, വെ​ള്ളം, വ​സ്ത്രം, ചെ​രു​പ്പ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ഫി​നോ​യി​ൽ, തേ​ങ്ങ എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ പു​തി​യ​ങ്കം തെ​ക്കു​മു​റി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക ഷെ​ഡ് ഒ​രു​ക്കു​ന്ന​തി​നും ക്ല​ബ് പ്ര​വ​ർ​ത്തി​ച്ചു. കാ​വ​ശേ​രി വാ​ഴ​യ്ക്ക​ച്ചി​റ, എ​ട​പ്പ​റ​ന്പ്, ആ​ല​ത്തൂ​ർ മ​ല​മ​ല​മൊ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ​രോ​ടൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ക്ല​ബ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ല്കി.

എം.​ബി.​രാ​ജേ​ഷ് എം​പി​യി​ൽ​നി​ന്ന് പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി സു​നു ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ, അ​ക്കൗ​ണ്ട​ൻ​റ് ക​ർ​പ്പ​കം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts