മ​ഴ​പ്പേ​ടിയിൽ ക​ര്‍​ഷ​ക​ര്‍; സംസ്ഥാനം അടച്ചു പൂട്ടിയതോടെ നെല്ല് കൊയ്യാനും വാങ്ങാനും ആളില്ല; സഹായിക്കണമെന്ന അപേക്ഷയുമായി കർഷകർ

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: അ​ട​ച്ചു​പൂ​ട്ട​ലി​നി​ട​യി​ല്‍ കു​ടു​ങ്ങി നെ​ല്‍ ക​ര്‍​ഷ​ക​ര്‍. കൊ​യ്തെ​ടു​ത്ത നെ​ല്ല് സി​വി​ല്‍ സ​പ്ലൈ​സോ മി​ല്ലു​കാ​രോ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. വി​ള​ഞ്ഞു കൊ​യ്യാ​റാ​യ ഏ​ക്ക​ര്‍ ക​ണ​ക്കി​നു നെ​ല്ല് ഉ​തി​ര്‍​ന്നു​വീ​ണു ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൊ​യ്യാ​ന്‍ യ​ന്ത്ര​വും ആ​ളും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

കൊ​യ്ത്തു​വേ​ള​യി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് കൊ​യ്തെ​ടു​ത്തു പാ​ട​ത്തു കൂ​ട്ടി​യി​ട്ട നെ​ല്ലു പോ​ലും പാ​ഴാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്. നാ​ലു ദി​വ​സ​മാ​യി പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണു നെ​ല്ല്.

ര​ണ്ടു ദി​വ​സ​ത്തി​ന​കം മ​ഴ പെ​യ്യു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ പെ​യ്താ​ല്‍ പാ​ട​ത്തു കു​ന്നു​കൂ​ട്ടി​യി​ട്ട നെ​ല്ലും കൊ​യ്യാ​നു​ള്ള നെ​ല്ലും കേ​ടാ​കും. പ​റ​പ്പൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു കീ​ഴി​ലു​ള്ള എ​ട​ക്ക​ള​ത്തൂ​ര്‍ വ​ള​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ല്‍ 150 ട​ണ്‍ നെ​ല്ല് കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​മേ​ഖ​ല​യി​ല്‍ 1,500 ഏ​ക്ക​ര്‍ ഭൂ​മി​യി​ലെ വി​ള​ഞ്ഞ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നു​മു​ണ്ട്. ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും കൊ​യ്തെ​ടു​ത്ത നെ​ല്ല് ഏ​റ്റെ​ടു​ക്കാ​നും കൊ​യ്യാ​നു​ള്ള​വ കൊ​യ്തെ​ടു​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ പെ​യ്താ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് പ​റ​പ്പൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക വൈ​സ് പ്ര​സി​ഡ​ന്റ് പി.​ഒ. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment