ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം! വോ​ട്ട് ചെ​യ്യാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത് കൊ​ച്ചി​യി​ൽ നി​ന്ന് തി​രി​കെ അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ൽ. തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ൾ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലാ​ണ് താ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​നാ​യി മാ​ത്രം കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ബൂ​ത്തി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ക്യൂ​വി​ൽ കാ​ത്തി​രു​ന്ന ശേ​ഷ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ. ​എ​സ് ശ​ബ​രീ​നാ​ഥ​നും വി. ​ശി​വ​ൻ​കു​ട്ടി​യും താ​ര​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് ശ​ബ​രീ​നാ​ഥ​ൻ കു​റി​ച്ച​ത് ഇ​ങ്ങ​നെ. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം: “ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഇ​താ​ണ്. വോ​ട്ട് ചെ​യ്യു​വാ​ൻ വേ​ണ്ടി മാ​ത്രം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് കൊ​ച്ചി​യി​ൽ നി​ന്നും മു​ട​വ​ൻ​മു​ക​ൾ സ്‌​കൂ​ളി​ലെ​ത്തി​യ ലാ​ലേ​ട്ട​ൻ….​കൂ​ടെ സ്‌​ഥാ​നാ​ർ​ഥി​ക​ളാ​യ ഞാ​നും ശി​വ​ൻ​കു​ട്ടി​യും.” എ​ത്ര തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ താ​രം കാ​ണി​ച്ച താ​ല്പ​ര്യം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ശ​ബ​രീ​നാ​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment