കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജില്ലയിലെ മുന്നണികളും സ്ഥാനാര്‍ഥികളും. മൂന്നു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും കണക്കുകൂട്ടുന്നില്ല.കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകൾ എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു. ജില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. ഏഴിടത്ത് ജയം ഉറപ്പിക്കുന്ന യുഡിഎഫ് ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടുമെന്നും അവകാശപ്പെടുന്നുണ്ട്.ചാണ്ടി ഉമ്മനും തിരുവഞ്ചൂർ രാധാകൃഷ്ണനും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. പൂഞ്ഞാറിൽ വ്യക്തമായ മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകള്‍ നിരത്തി യുഡിഎഫ് പറയുന്നത്. ചങ്ങനാശേരിയിലും പാലായിലും കടുത്തുരുത്തിയിലും മികച്ച വിജയമുണ്ടാകുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇക്കുറി ആറായി വർധിപ്പിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ കൂടി വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്. വൈക്കം ഇത്തവണയും തുണയ്ക്കുമെന്ന് സിപിഐയും കണക്കുകൂട്ടുന്നു. മൂന്നു മണ്ഡലങ്ങളിൽ…
Read MoreTag: assembly election 2026
ജനാധിപത്യത്തിന്റെ സൗന്ദര്യം! വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന് തിരികെ അമേരിക്കയിലേക്ക്
തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി സൂപ്പർ താരം മോഹൻലാൽ. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.ഇന്ന് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥികളായ കെ. എസ് ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ. ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്ഥാനാർഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് ശബരീനാഥൻ കൂട്ടിച്ചേർത്തു.
Read Moreഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ ഗുരുവായൂരപ്പന് നന്ദി; ശോഭയെ ഹത്യ ചെയ്യാൻ ശ്രമിച്ചവരുടെ ലക്ഷ്യം നടക്കില്ല; എൻഡിഎ മികച്ച വിജയം നേടുമെന്ന് സുരേഷ് ഗോപി
തൃശ്ശൂർ: കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. തന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും തനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. കോടതിയിൽ പോകാനുള്ള ഒരു തുണ്ടാണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും എൻഡിഎ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകേരളം വിധിയെഴുതുന്നു; ആദ്യമണിക്കൂറിൽ മികച്ച പോളിംഗ്; എല്ലായിടത്തും നീണ്ട നിര; ഭരണതുടർച്ചയെന്ന് എൽഡിഎഫ്, ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്
കൊച്ചി: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ച് 3 മണിക്കൂർ പിന്നിട്ടപ്പോൾ ബൂത്തുകളിൽ നീണ്ട നിര. നിലവിൽ 5.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. പുന്നപ്ര പറവൂർ വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 92-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം രാവിലെ എട്ടു മണിയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല. പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകുന്നേരം ആറുവരെയ ക്യൂവിലുളള എല്ലാവർക്കും ടോക്കൺ…
Read More