കുടിച്ച് ‘മരിച്ചു’! ആചാരങ്ങളൊന്നും തെറ്റിക്കാതെ നാട്ടുകാര്‍ കുഴിച്ചിട്ടയാള്‍ തിരിച്ചെത്തി ഞെട്ടിച്ചു

മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്‍റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്.

ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടന്നത്.

അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്.

പ്രകൃതിക്കും പ്രപഞ്ചത്തിനുമായി നന്ദി പറയാനാണിത്. “പച്ചമാമ’ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക.

ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്‍റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍.

പക്ഷെ ആഘോഷങ്ങള്‍ക്കിടെ നല്ല രീതിയില്‍ മദ്യപിച്ച വിക്ടറിന് തന്‍റെ ബോധം നഷ്ടമായി.

എന്നാല്‍ ഏറെ നേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് നാട്ടുകാരും സുഹൃത്തും ധരിച്ചത്. അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ “ശവം’ കൃത്യമായി മറവ് ചെയ്തു.

Related posts

Leave a Comment