എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ ലാ​പ് ടോ​പ് ! ആ​രും ത​ട്ടി​പ്പി​ല്‍ വീ​ഴ​രു​തേ​യെ​ന്ന് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി…

എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് എ​ന്ന പേ​രി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന ത​ട്ടി​പ്പി​ല്‍ ആ​രും വീ​ഴ​രു​തേ​യെ​ന്ന് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി.

ഇ​തി​നെ​തി​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​ട്ടി​പ്പി​ല്‍ വ​ഞ്ചി​ത​രാ​കാ​തി​രി​ക്ക​ണ​മെ​ന്നും ശി​വ​ന്‍​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് സൗ​ജ​ന്യം ലാ​പ്‌​ടോ​പ് എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ലാ​പ്‌​ടോ​പ് ല​ഭി​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് ആ​ണ് വാ​ട്‌​സ് ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

ലി​ങ്കി​ല്‍ വി​ദ്യാ​ര്‍​ത്ഥി​യു​ടെ പേ​രും വ​യ​സ്സും ഫോ​ണ്‍ ന​മ്പ​റും ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഒ​ടി​പി​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ മു​ദ്ര​യും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ലി​ങ്ക് വ്യാ​ജ​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം:

ഇ​ത് വ്യാ​ജ പ്ര​ച​ര​ണം ആ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്ന​ത് സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​കാ​തി​രി​ക്കു​ക. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കും.

Related posts

Leave a Comment