മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ മ​റ​വ് ചെ​യ്ത സം​ഭ​വം; ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം: വൈ​ക്കത്ത് മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​യി​ല്‍​നി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.

തലയാഴത്തെ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്താ​ത്ത കു​ഞ്ഞി​നെ​യാ​ണ് ദ​മ്പ​തി​ക​ള്‍ മ​റ​വ് ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ മ​രി​ച്ച നി​ല​യി​ല്‍ കു​ഞ്ഞ് പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment