അരണ്ടവെളിച്ചത്തിലെ ലഹരിക്കളി വേണ്ട..! പു​തു​വ​ത്സ​ര​ത്തി​ന് കൊ​ച്ചി​യി​ലേ​ക്ക് കോ​ടി​ക​ളു​ടെ സി​ന്ത​റ്റി​ക് ല​ഹ​രി ; ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങി സം​സ്ഥാ​ന-കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ

കൊ​ച്ചി: പു​തു​വ​ത്സ​ര​ത്തി​ന് കൊ​ച്ചി​യി​ലേ​ക്ക് കോ​ടി​ക​ളു​ടെ സി​ന്ത​റ്റി​ക് ല​ഹ​രി​യെ​ത്തു​മെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങി കേ​ന്ദ്ര സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ.

പു​തു​വ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ്, പോ​ലീ​സ് സേ​ന​ക​ൾ​ക്കൊ​പ്പം ക​സ്റ്റം​സ്, ന​ർ​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​വ​ണ ല​ഹ​രി​വേ​ട്ട​യ്ക്കി​റ​ങ്ങു​ന്ന​ത്.

ല​ഹ​രി​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഡി​ജെ പാ​ർ​ട്ടി​ക​ളി​ലും ഫാ​ഷ​ൻ ഷോ​ക​ളി​ലു​മു​ൾ​പ്പെ​ടെ ല​ഹ​രി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യാ​ൽ ഹോ​ട്ട​ലു​ട​മ​ക​ളും സം​ഘാ​ട​ക​രും ഇ​നി പ്ര​തി​ക​ളാ​കും.

സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യാ​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രേ അ​പൂ​ർ​വ​മാ​യെ ന​ട​പ​ടി​യു​ണ്ടാ​കാ​റു​ള്ളൂ. എ​ന്നാ​ൽ ഇ​നി മു​ത​ൽ സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യ്ക്ക് പു​റ​മെ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രും കേ​സി​ൽ പ്ര​തി​ക​ളാ​കും.

സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യാ​ണ് കൊ​ച്ചി​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​യെ​ത്തു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ക​ണ​ക്കു​ക​ളും ഇ​തു​ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളും ലോ​ഡ്ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യു​ടെ ല​ക്ഷ്യ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ഡി​ജെ പാ​ർ​ട്ടി​ക​ളും മ​റ്റും ത​ന്നെ​യാ​ണ്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​തി​നെ​ല്ലാം ത​ട​യി​ടാ​നാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്കം. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കും ക​ലാ​കാ​ര​ൻ​മാ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment