രാവിലെ എത്തി തീറ്റതേടും, വൈകിട്ട് എത്തി ഒരു കുളി, പിന്നെ കാട്ടിലേക്ക്! നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ൽ കാ​ടു താ​ണ്ടി എ​ത്തു​ന്ന കാ​ട്ടാ​ന​കൂ​ട്ടം കൗ​തു​ക​മാ​കു​ന്നു

കാ​ട്ടാ​ക്ക​ട: കു​ളി​ക്കാ​നും കു​ടി​ക്കാ​നും ജ​ല​സം​ഭ​ര​ണി​യി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​കൂ​ട്ടം കൗ​തു​ക​മാ​കു​ന്നു. നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് കാട്ടാനകൾ കൂ​ട്ട​മാ​യെത്തുന്നത്.

കാ​ടു താ​ണ്ടി രാ​വി​ലെ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വൈ​കും വ​രെ തീ​റ്റ​തേ​ടും. പി​ന്നെ വൈ​കി​ട്ട് എ​ത്തി ഒ​രു കു​ളി . പി​ന്നെ കാ​ട്ടി​ലേ​ക്ക്. കാ​ട്ടി​ൽ ന​ദി​ക​ളി​ൽ വെ​ള്ള​മി​ല്ല.

അ​തി​നാ​ലാ​ണ് അ​വ ഇ​വി​ടെ എ​ത്തു​ന്ന​ത്. വെ​ള്ളം കു​ടി​ച്ചാ​ൽ അ​ടു​ത്ത ല​ക്ഷ്യം ആ​ഹാ​രം തേ​ട​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​മ്പൈ​ക്കാ​ണി, ഒ​രു​വ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ചത്.

ഉ​ൾ​വ​ന​ത്തി​ൽ നി​ന്നു പോ​ലും കാ​ട്ടാ​ന​ക​ൾ സം​ഭ​ര​ണീ തീ​ര​ത്ത് എ​ത്തു​ന്ന​താ​യും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കൂ​ട്ട​മാ​യി കു​ഞ്ഞു​ങ്ങ​ളു​മാ​യി ആ​ന​ക​ൾ എ​ത്തു​ന്ന​താ​യും ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.

പു​ല​ർ​ച്ചെ​യാ​ണ് എ​ത്തു​ന്ന​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ​റ്റ​ക​ൾ വൈ​കും വ​രെ ഡാം ​പ​രി​സ​ര​ത്ത് ത​ന്നെ ചു​റ്റി പ​റ്റി നി​ൽ​ക്കും . ആ​ന​ക​ളു​ടെ പ്രി​യ ആ​ഹാ​ര​മാ​യ ഈ​റ്റ​ക്കാ​ടു​ക​ൾ ഇ​വി​ടെ​യാ​ണ് ഉ​ള്ള​ത്.

മാ​ത്ര​മ​ല്ല ച​ക്ക​പ​ഴ​വും ധാ​രാ​ളം ഇ​വി​ടെ കി​ട്ടും. അ​തി​നി​ടെ ത​മി​ഴ് നാ​ട്ടി​ലെ കാ​ടു​ക​ളി​ൽ നി​ന്നു​വ​രെ ഇ​വി​ടേ​യ്ക്ക് ആ​ന​ക​ൾ വ​രു​ന്നു​ണ്ടെ​ന്ന് ആ​ദി​വാ​സി​ക​ളാ​യ കാ​ണി​ക്കാ​ർ പ​റ​യു​ന്നു.

അ​തി​ർ​ത്തി വ​ന​ത്തി​ലെ ആ​ന​ക​ൾ സ്ഥി​ര​മാ​യി വ​രു​ന്ന വ​ഴി​ക​ളാ​യ ആ​ന​ത്താ​ര​യി​ലൂ​ടെ​യാ​ണ് ഇ​വ​റ്റ​ക​ൾ എ​ത്തു​ന്ന​ത്. ചി​ല​പ്പോ​ൾ മാ​സ​ങ്ങ​ളോ​ളം ഇ​വി​ടെ ത​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി തി​ര​ിച്ചു​പോ​കും.

വ​ന​ത്തി​ൽ ആ​ന​ക​ൾ​ക്കു​ള്ള ആ​ഹാ​രം കു​റ​ഞ്ഞ​താ​ണ് ഇ​വ വ​രാ​ൻ ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തി​നി​ടെ ആ​ന​ക​ൾ എ​ത്തി​യ​തോ​ടെ വ​നം വ​കു​പ്പ് ഇ​വി​ടെ പ്ര​ത്യേ​ക നീ​രീ​ക്ഷ​ണ​വും ഏ​ർ്‌​പ്പെ​ടു​ത്തി

Related posts

Leave a Comment