നെ​യ്യാ​ർ​ഡാ​മി​ലെ ഗവ.ഹ​യ​ർ സെ​ക്കൻഡ​റി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര തകർന്നു വീ​ണു; കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ഡാ​മി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര തകർന്നു വീ​ണു. പ​ഴ​യ സ്‌​കൂ​ൾ കെ​ട്ടി​ട​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണ​ത്. കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പൊ​ളി​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് തകർന്ന് വീ​ണ​ത്. പു​തി​യ സ്‌​കൂ​ൾ മ​ന്ദി​ര​ത്തി​ന്‍റെ പ​ണി ന​ട​ന്നു വ​രി​ക​യാ​ണ്. സ്‌​കൂ​ളി​ന്‍റെ വ​ശ​ത്തു​ള്ള ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ പ​ഴ​യ സ്‌​കൂ​ൾ മ​ന്ദി​രം പൊ​ളി​ച്ചി​രു​ന്നി​ല്ല.

ഏ​താ​ണ്ട് താ​ഴേ​ക്ക് വീ​ഴാ​ൻ പാ​ക​ത്തി​ൽ നി​ന്നി​രു​ന്ന പ​ഴ​യ മ​ന്ദി​രം പൊ​ളി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്കാ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. സ്‌​കൂ​ൾ സ​മ​യ​ത്തി​ന് മു​ൻ​പ് പൊ​ളി​ഞ്ഞു വീ​ണ​തി​നാ​ൽ ആ​ർ​ക്കും അ​പ​ക​ടം പ​റ്റി​യി​ല്ല.​

പൊ​ളി​ഞ്ഞു വീ​ഴാ​റാ​യി കി​ട​ന്ന കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ൾ ക​ളി​ക്കാ​നും സ​മീ​പ​ത്തെ കു​ടി​വെ​ള്ള പൈ​പ്പ ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും എ​ത്തു​മാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് ആ​റാം ക്ലാ​സും ഏ​ഴാം ക്ലാ​സും. യാ​തൊ​രു സു​ര​ക്ഷാ മു​ൻ ക​രു​ത​ലും ഉ​ണ്ടാ​കാ​തി​രു​ന്ന ഇ​വി​ടം ഇ​ന്ന് രാ​വി​ലെ എട്ടോടെ​യാണ് ത​ക​ർ​ന്നു വീ​ണ​ത്.

സാ​ധാ​ര​ണ സ്‌​കൂ​ളി​ൽ നേ​ര​ത്തെ എ​ത്തു​ന്ന കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്താ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. 8.30 ഓ​ടെ​യാ​ണ് കു​ട്ടി​ക​ൾ എ​ത്തു​ക. മി​നി​റ്റു​ക​ൾ നേ​ര​ത്തെ കെ​ട്ടി​ടം നി​ലം പ​തി​ച്ച​തി​നാ​ൽ യാ​തൊ​രു വി​ധ അ​നി​ഷ്‌ട സം​ഭ​വ​വും ഉ​ണ്ടാ​യി​ല്ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ള​താ​യി ആ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

Related posts

Leave a Comment