ഒരമ്മ ഇങ്ങനെയൊക്കെ ചെയ്യാമോ? വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് പ​ണം അ​യ​ച്ചി​ല്ല; കു​ട്ടി​ക​ളെ മ​ർ​ദി​ച്ച് അ​മ്മ; സംഭവം അണക്കരയില്‍

അ​ണ​ക്ക​ര: വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് ചെ​ല​വി​ന് പ​ണം അ​യ​ക്കാ​റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​മ്മ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ അ​മ്മ മാ​ന​സിക​മാ​യി പീ​ഡി​പ്പി​ച്ചു, മ​ർ​ദി​ച്ചോ എ​ന്നും സം​ശ​യി​ക്കു​ന്നു. ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കിയതായി സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നാ​ട​ക​മെ​ന്നാ​ണ് അ​മ്മ​യു​ടെ വി​ശ​ദീ​ക​ര​ണം. ഭ​ർ​ത്താ​വ് പ​ണം അ​യ​ക്കാ​റി​ല്ലെ​ന്നും ഗ​തി കെ​ട്ട​തോ​ടെ കു​ട്ടി​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment