ജോ​ണി നെ​ല്ലൂ​ര്‍ വി​ഭാ​ഗം പി.​ജെ. ജോ​സ​ഫി​നൊ​പ്പം; ല​യ​നസ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍


കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​ണി നെ​ല്ലൂ​ര്‍ വി​ഭാ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ല്‍ ല​യി​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്നു കൊ​ച്ചി​യി​ല്‍ ന​ട​ക്കും.

ഇ​രു പാ​ര്‍​ട്ടി​ക​ളു​ടെ​യും അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം വൈ​കി​ട്ട് നാ​ലി​ന് എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​ന​ത്താ​ണു ന​ട​ക്കു​ക. ല​യ​ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് ജോ​സ​ഫ് ല​യ​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. ല​യ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍​ട്ടി പി​രി​ച്ചു വി​ട്ട​താ​യി ജോ​ണി നെ​ല്ലൂ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ര്‍​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യും 10 ജി​ല്ലാ ക​മ്മി​റ്റി​യും ല​യ​ന പ്ര​മേ​യം അം​ഗീ​ക​രി​ച്ചു പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​യ​ന​മെ​ന്നാ​ണ് ജോ​ണി നെ​ല്ലൂ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.
പാ​ര്‍​ട്ടി​യു​ടെ 17 ഭാ​ര​വാ​ഹി​ക​ളി​ല്‍ 10 പേ​രും ല​യ​ന തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ണ്.

14 ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ 10 പേ​രും ത​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​രി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പാ​ര്‍​ട്ടി ലീ​ഡ​ര്‍​കൂ​ടി​യാ​യ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ ചേ​ര്‍​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജേ​ക്ക​ബ് ഗ്രൂ​പ്പ് എ​ന്ന നി​ല​യി​ല്‍ യു​ഡി​എ​ഫി​ല്‍ തു​ട​രാ​നാ​ണു അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ തീ​രു​മാ​നം.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ല്‍ ല​യി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​നെ ര​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നേ​ര​ത്തെ ജോ​ണി നെ​ല്ലൂ​രും അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ​യും വെ​വ്വേ​റെ യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചി​രു​ന്നു.

ല​യ​നം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​നൂ​പ് ജേ​ക്ക​ബ്. ഭൂ​രി​പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും അ​വ​കാ​ശ​വാ​ദം. ല​യ​ന​ത്തി​ലൂ​ടെ യു​ഡി​എ​ഫി​ലെ ശ​ക്ത​മാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​മാ​യി മാ​റാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.

Related posts

Leave a Comment