മേജര്‍ രവി ചിത്രത്തില്‍ നിക്കിയും

nikki280516മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ നിക്കി ഗല്‍റാണിയും. രാജസ്ഥാന്‍, പഞ്ചാബ്, കാഷ്മീര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. സമുദ്രക്കനി, അല്ലു സിരീഷ്, സൈജു കുറുപ്പ്, സു ധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക് നടന്‍ അല്ലു സിരീഷ് അഭിനയിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണിത്. സോയ സയ്യദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. നോര്‍ത്ത് ഇന്ത്യക്കാരിയായ സോയയുടെ ആദ്യ സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ഇവര്‍ക്ക് പുറമെ നിക്കി ഗല്‍റാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്ലു സീരിഷിന്റെ പ്രണയിനിയുടെ വേഷത്തിലാണ് നിക്കി ഗല്‍റാണി എത്തുന്നത്. പൊള്ളാച്ചിയിലാണ് നിക്കിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related posts