കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷനേതാവിന് പുറത്തിറങ്ങാൻ പറ്റാതെവരുമെന്ന് ഇ.പി. ജയരാജൻ


തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ൾ ഷ​ർ​ട്ടും പാ​ന്‍റും ഇ​ട്ട് ആ​ൺ​കു​ട്ടി​ക​ളെ​ന്ന് ധ​രി​പ്പി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി ജ​യ​രാ​ജ​ൻ‌.

മു​ഖ്യ​മ​ന്ത്രി​യെ​ക്കെ​തി​രാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ൻ.എ​ന്തി​നാ​ണ് ക​രി​ങ്കൊ​ടി കൊ​ണ്ട് ന​ട​ക്കു​ന്ന​തെ​ന്നും എ​ന്തി​നാ​ണ് ഈ ​സ​മ​ര​മെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

പാ​ച​ക വാ​ത​ക​ത്തി​ന് എ​ത്ര​മാ​ത്രം വി​ല​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പ​ക്ഷെ എ​ന്തെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​വ​ര്‍​ക്കു​ണ്ടോ​യെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ന്‍ ചോ​ദി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ക​രി​ങ്കൊ​ടി സ​മ​രം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ സ്ഥി​തി മോ​ശ​മാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേ​ര​ള സ​ര്‍​ക്കാ​ര്‍ പി​രി​ക്കു​ന്ന ര​ണ്ട് രൂ​പ സെ​സ് 62 ല​ക്ഷം ജ​ന​ങ്ങ​ളി​ലേ​ക്ക് വി​ന്യ​സി​ക്കു​ക​യാ​ണ്.​ അ​ത് കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഉ​ത്പാ​ദ​ന​മേ​ഖ​ല​യേ​യും വാ​ണി​ജ്യ​ത്തേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ​ത്.

കോ​ൺ​ഗ്ര​സ് അ​തി​നെക്കുറി​ച്ച് ആ​ദ്യം പ​ഠി​ക്കൂ​വെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment