നി​കു​തി വി​ഹി​തം ന​ല്‍​കാ​തെ വി​ക​സ​നം മു​ര​ടി​പ്പി​ക്കാ​നു​ള്ള കേന്ദ്ര  നീ​ക്കം അനുവദിക്കില്ലെന്ന് മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം :നി​കു​തി വി​ഹി​തം ന​ല്‍​കാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച് വി​ക​സ​നം മു​ര​ടി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ നീ​ക്കം കേ​ര​ള​ത്തി​ല്‍ വി​ല​പ്പോ​കി​ല്ലെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കി​ഫ്ബി പോ​ലു​ള്ള ബ​ദ​ല്‍ മാ​ര്‍​ഗ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ന​ട​ത്തി വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് മി​ഷ​ന്‍കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി .

ഭ​വ​ന നി​ര്‍​മാ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റോ​ഡു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും നി​റ​വേ​റ്റാ​ന്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. 56 കോ​ടി രൂ​പ​യാ​ണ് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഏ​റ്റെ​ടു​ത്ത 881 വീ​ടു​ക​ളി​ല്‍ 766 വീ​ടു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.

ലൈ​ഫ് ഒ​ന്നാം​ഘ​ട്ടം ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 152 ഗു​ണ​ഭോ​ക്താ​ക്ക​ളും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 26 ഗു​ണ​ഭോ​ക്താ​ക്ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 178 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 177 പേ​രു​ടെ ഭ​വ​ന​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 2016-17 വ​ര്‍​ഷ​ത്തി​ല്‍ അ​നു​വ​ദി​ച്ച 53 വീ​ടു​ക​ളി​ല്‍ 50 എ​ണ്ണം പൂ​ര്‍​ത്തീ​ക​രി​ച്ചു.

2017-18 വ​ര്‍​ഷ​ത്തി​ല്‍ 21 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഉ​ള്ള​തി​ല്‍ 20 പേ​രും ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് വ​ഴി ലൈ​ഫ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 46 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 4,44,85,918 രൂ​പ ചി​ല​വ​ഴി​ച്ചതായും മന്ത്രി പറഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ് ശ​ശി​കു​മാ​ര്‍, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷൈ​ല സ​ലിം​ലാ​ല്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഹം​സ റാ​വു​ത്ത​ര്‍, അം​ബി​ക സു​രേ​ന്ദ്ര​ന്‍, കെ ​പി ശ്രീ​ക​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ ​ജ​ഗ​ദ​മ്മ, എ​സ് പു​ഷ്പാ​ന​ന്ദ​ന്‍, സി ​പി പ്ര​ദീ​പ്, ഗി​രി​ജ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ബ സു​രേ​ഷ്, കെ ​സു​മ, എ​ല്‍ ബാ​ല​ഗോ​പാ​ല്‍, ആ​ര്‍ വേ​ണു​ഗോ​പാ​ല്‍, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts