കോ​ഴി​ക്കോ​ട്ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രണ്ട് പേർ കൂടി മരിച്ചു; ഇ​തു​വ​രെ നാ​ലു​പേ​രി​ൽ നി​പ്പാ വൈ​റ​സ് സ്ഥിരികരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രണ്ടു പേർ കൂടി മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കുരാച്ചുണ്ട് സ്വദേശി രാ​ജ​ൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മ​രി​ച്ച​ത്.

വൈറസിന്‍റെ ലക്ഷണങ്ങൾ കാണിച്ച ഇരുവരുടെയും ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. നി​പ്പാ വൈ​റ​സ് ബാ​ധ പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തു വ​വ്വാ​ലെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു​വ​രെ നാ​ലു​പേ​രി​ലാ​ണ് നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്.

Related posts