മുംബൈയെ നടുക്കി നിര്‍ഭയാ മോഡല്‍ സംഭവം വീണ്ടും ! യുവാവിനെ വെടിവച്ചു കൊന്ന ശേഷം പെണ്‍സുഹൃത്തിനെ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം…

മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയാ മോഡല്‍ സംഭവം. മുംബൈയില്‍ യുവാവിനെ വെടിവച്ചു കൊന്ന ശേഷം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി.

താനെയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തിത് വാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരുവരും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നതിനിടയില്‍ ആളൊഴിഞ്ഞ റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയ ഉല്ലാസ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കൂടെയുണ്ടായിരുന്ന യുവാവിനെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയെങ്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നതുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം നടന്ന പ്രദേശം ക്രിമിനലുകളുടെ സ്ഥിരം താവളമാണെന്നാണ് വിവരം.

രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ യുവാവ് ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഇവിടെ ഒളിച്ചിരുന്ന അക്രമികളിലൊരാള്‍ യുവതിയുടെ സമീപത്തെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തടയാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ആക്രമി ഇയാളുടെ നേര്‍ക്ക് മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു.

ഇയാള്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ പ്രതികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ മൊബൈലുകളും ബൈക്കും മോഷ്ടിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. അവശ നിലയിലായ യുവതി അടുത്തുള്ള ഗ്രാമത്തിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി യുവാവിനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts