യു​പി​യി​ല്‍ ബി​ജെ​പി നേ​താ​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​വെ​ച്ചു കൊ​ന്നു ! വീ​ഡി​യോ

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്റെ വെ​ടി​യേ​റ്റ് ബി​ജെ​പി നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.​സം​ഭാ​ല്‍ സ്വ​ദേ​ശി​യാ​യ അ​നു​ജ് ചൗ​ധ​രി (34)യാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മൊ​റാ​ദാ​ബാ​ദി​ലെ പാ​ര്‍​ശ്വ​നാ​ഥ് ഹൗ​സി​ങ് സൊ​സൈ​റ്റി​യി​ലെ വ​സ​തി​ക്ക് പു​റ​ത്തു​വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ന​ട​ക്കു​ക​യാ​യി​രു​ന്ന അ​നു​ജ് ചൗ​ധ​രി​ക്കു​നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു പേ​ര്‍ പ​ല​ത​വ​ണ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചൗ​ധ​രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ചൗ​ധ​രി​യെ ഉ​ട​ന്‍ ത​ന്നെ മൊ​റാ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ചൗ​ധ​രി​യെ അ​ക്ര​മി​സം​ഘം വെ​ടി​വ​യ്ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ള്ള അ​മി​ത് ചൗ​ധ​രി, അ​നി​കേ​ത് എ​ന്നി​വ​രു​ടെ പേ​ര് കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി​യാ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മൊ​റാ​ദാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭാ​ല്‍ ജി​ല്ല​യി​ലെ എ​ന്‍​ചോ​റ കാം​ബോ സ്വ​ദേ​ശി​യാ​ണ്…

Read More

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു ! വീണ്ടും താലിബാന്‍ പിടിമുറുക്കുന്നു; അമേരിക്കന്‍ സേനയുടെ പിന്മാറ്റം വീണ്ടും രാജ്യം ഭീകരരുടെ കൈകളിലാക്കുമോ ?

അഫ്ഗാനിസ്ഥാനില്‍ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികള്‍ വെടിവച്ചു കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോള്‍ തോക്കുധാരി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ജഡ്ജിമാര്‍ സഞ്ചരിച്ച വാഹനത്തിന്റെ െൈഡ്രവര്‍ക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നാണ് സൂചന. അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്. 2017 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍…

Read More

സ്മൃതി ഇറാനിയുടെ അടുത്ത അനുയായി അമേഠിയില്‍ വെടിയേറ്റു മരിച്ചു ! കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് പോലീസ്; മരിച്ചത് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ഗ്രാമത്തിന്റെ തലവന്‍…

ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ മുന്‍ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായിരുന്ന ആള്‍ വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എംപിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര…

Read More

കര്‍ണാടകയിലെ വനത്തില്‍ വെടിവയ്ക്കാന്‍ പോയ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; ഇയാള്‍ക്കൊപ്പം പോയവര്‍ കസ്റ്റഡിയില്‍…

കര്‍ണാടകയിലെ വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. കാസര്‍ഗോഡ് ചിറ്റാരയ്ക്കല്‍ സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നായാട്ടിനു വേണ്ടി വനത്തിലെത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി വനംവകുപ്പ് അധികൃതരുടെ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Read More

പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത് നിരസിച്ചു; ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊന്നു; ദാരുണ സംഭവത്തിന്റെ വീഡിയോ കാണാം…

കറാച്ചി: ഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കന്‍ഗാ ഗ്രാമത്തിലെ ഉത്സാവാഘോഷത്തിനിടെയായിരുന്നു ഈ ദാരുണ സംഭവം.24കാരിയായ ഗായിക സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്നു ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സംഗീതനിശയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്ന സാമിനയോട് നിന്നുകൊണ്ടു പാടുവാന്‍ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം ഇത് നിരസിക്കുകയും പിന്നീട് ആവശ്യം അനുസരിച്ച് എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. സാമിന എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗായികയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് താരീഖിനെയും ഇയാളുടെ രണ്ട് അനുയായികളെയും അറസ്റ്റു ചെയ്തു.

Read More

മുംബൈയെ നടുക്കി നിര്‍ഭയാ മോഡല്‍ സംഭവം വീണ്ടും ! യുവാവിനെ വെടിവച്ചു കൊന്ന ശേഷം പെണ്‍സുഹൃത്തിനെ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം…

മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയാ മോഡല്‍ സംഭവം. മുംബൈയില്‍ യുവാവിനെ വെടിവച്ചു കൊന്ന ശേഷം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി. താനെയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തിത് വാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരുവരും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നതിനിടയില്‍ ആളൊഴിഞ്ഞ റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയ ഉല്ലാസ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കൂടെയുണ്ടായിരുന്ന യുവാവിനെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയെങ്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നതുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം നടന്ന പ്രദേശം ക്രിമിനലുകളുടെ സ്ഥിരം താവളമാണെന്നാണ് വിവരം. രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ യുവാവ് ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഇവിടെ ഒളിച്ചിരുന്ന അക്രമികളിലൊരാള്‍ യുവതിയുടെ സമീപത്തെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍…

Read More