മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടും ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി​യി​ല്‍; ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഇ​ന്നു നി​ര്‍​ണാ​യ​കം

750


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ക​സ്റ്റ​ഡി അ​പേ​ക്ഷ​യും മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഇ​ന്നു കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.ഈ ​റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ കോ​ട​തി തീ​രു​മാ​നം എ​ടു​ക്കു​ക.

നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ച്ചി ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ 13-ാം പ്ര​തി പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്ത ബി.​വി നാ​ഗേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്നു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രും.

ഇ​തേസ​മ​യം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം ത​യാ​റാ​ക്കി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ഇ​ന്നു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റും.

ഇ​തു പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലും കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ടം​ഗ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ സം​ഘം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ ആ​ര്‍​ഡി​എ​സി​ന് ച​ട്ട​വി​രു​ദ്ധ​മാ​യി 8.25 കോ​ടി രൂ​പ മു​ന്‍​കൂ​ര്‍ ന​ല്‍​കി​യ​ത് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വി​ജി​ല​ന്‍​സി​നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ല​ഭി​ച്ചി​ട്ടി​ല്ല.

ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ര്‍​ട്ടു സ​മ​ര്‍​പ്പി​ക്കാ​നാ​ണ് വി​ദ​ഗ്ധ​സം​ഘ​ത്തെ കോ​ട​തി നി​യോ​ഗി​ച്ച​ത്. ഈ ​റി​പ്പോ​ര്‍​ട്ടും മു​ൻ​മ​ന്ത്രി​ക്കു നി​ര്‍​ണാ​യ​ക​മാ​ണ്.

Related posts

Leave a Comment