വിജയ് യുടെ അമ്മവേഷത്തിൽ നിത്യ

nithya0810തെ​ന്നി​ന്ത്യ​ൻ ന​ടി​മാ​രി​ൽ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ  ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന താ​ര​മാ​ണ് നി​ത്യാ​ മേ​നോ​ൻ. മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​രം ആറ്റ്‌ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യി​യുടെ അ​മ്മ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​തി​നു സ​മ്മ​തം മൂ​ളി​ എന്നാണ് റി​പ്പോ​ർ​ട്ട്.

വി​ജ​യ് ഇ​ര​ട്ട​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു വി​ജ​യ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​റ്റൊ​രു വി​ജ​യ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​മ്മ​യു​ടെ​യും വേ​ഷ​മാ​ണ് നി​ത്യാ​ മേ​നോ​ൻ ചെയ്യുന്നത്. സാ​മ​ന്ത​യും കാ​ജ​ൾ​ അ​ഗ​ർ​വാ​ളും ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യു​ണ്ട്. നേ​ര​ത്തേ ഈ ​വേ​ഷ​ത്തി​ന് ജ്യോ​തി​ക​യെ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ജ്യോ​തി​ക നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ത്യ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ.വി​ജ​യി​യുടെ 61-ാം ചി​ത്ര​മാ​ണ് ഇ​ത്.

Related posts