‘ഞാ​നൊ​രു വ​ലി​യ നി​വി​ൻ പോ​ളി ഫാ​ൻ ആ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു’: അ​ഭി​മ​ന്യു ഷ​മ്മി തി​ല​ക​ൻ

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി അ​രു​ൺ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ബേ​ബി ഗേ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത് വ​ന്നി​രു​ന്നു. ന​ട​ൻ അ​ഭി​മ​ന്യു ഷ​മ്മി തി​ല​ക​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ അ​ഭി​മ​ന്യു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

“ബേ​ബി ഗേ​ളി​ലേ​ക്ക് എ​ന്നെ വി​ളി​ക്കു​ന്ന​ത് ലി​സ്റ്റി​ൻ ചേ​ട്ട​നാ​ണ്. എ​ന്റെ ആ​ദ്യ​ത്തെ സി​നി​മ ഇ​റ​ങ്ങി ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ലി​സ്റ്റി​ൻ ചേ​ട്ട​ൻ‌ എ​ന്നെ വി​ളി​ച്ചു. അ​ങ്ങ​നെ ക​ഥ കേ​ട്ടു. ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്നെ എ​ളു​പ്പ​മു​ള്ള ക​ഥ​യ​ല്ല എ​ന്ന് എ​നി​ക്ക് തോ​ന്നി​യി​രു​ന്നു. അ​ത്യാ​വ​ശ്യം ട​ഫ് ആ​യി​ട്ടു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്. ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

ഞാ​നൊ​രു വ​ലി​യ നി​വി​ൻ പോ​ളി ഫാ​ൻ ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​ത് ഒ​രു ദി​വ​സം ന​ട​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ന​ന്നാ​യി ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ ദി​വ​സ​വും ഷേ​വ് ചെ​യ്യ​ണം. രാ​ത്രി വ​രെ​യൊ​ക്കെ ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ ഉ​റ​ക്ക​ത്തി​ന്‍റെ ഒ​രു ബു​ദ്ധി​മു​ട്ട് ഒ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പി​ന്നെ ഞാ​ൻ ഒ​റ്റ​യ്ക്ക് അ​ല്ല​ല്ലോ, എ​ല്ലാ​വ​രും ഒ​ന്നി​ച്ച് ഒ​രു എ​ന​ർ​ജി​യാ​യി​ട്ട് ചെ​യ്യു​ന്ന​തു കൊ​ണ്ട് വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​യി​ല്ല”.- എന്ന് അ​ഭി​മ​ന്യു പ​റ​ഞ്ഞു.

Related posts

Leave a Comment