തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം പു​തു​ത​ല​മു​റ​ക​ൾ​ക്കു പ​ക​ർ​ന്നു​ന​ൽ​കി​യ 105 വ​യ​സു​കാ​ര​ൻ അ​ബ്ധു​ൾ അ​സീ​സ് ഇ​നി ഓ​ർ​മ

വ​ട​ക്ക​ഞ്ചേ​രി: ജീ​വി​ത​ത്തി​ൽ ഒ​രു ദി​വ​സം​പോ​ലും ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കാ​തെ മ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നി​റ​വേ​റി​യാ​ണ് വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ പ​ഴ​ക്ക​ട ഉ​ട​മ ദാ​ർ​സ​ലാം മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ അ​സീ​സ് (105) ഓ​ർ​മ​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. വൈ​കു​ന്നേ​രം ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ബൂ​റ. മ​ക്ക​ൾ: കാ​സിം, ന​ബീ​സ, സ​ഫി​യ. മ​രു​മ​ക്ക​ൾ: ഷ​മീ​റ, ക​മാ​ൽ,നൂ​ർ​മു​ഹ​മ്മ​ദ്. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​വ​രെ സാ​ധാ​ര​ണ​പോ​ലെ ക​ട​ന്നു​പോ​യ​താ​യി മ​ക​ൻ കാ​സിം പ​റ​ഞ്ഞു.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം പു​തു​ത​ല​മു​റ​ക​ൾ​ക്കു പ​ക​ർ​ന്നു​ന​ൽ​കി​യ അ​ബ്ദു​ൾ അ​സീ​സ് മ​രി​ക്കും​വ​രെ തൊ​ഴി​ലി​ൽ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള വാ​ഴ​പ്പ​ഴ​ക്ക​ട​യു​ടെ മു​ഖ്യ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു.

ക​ട​യെ​ന്നു പ​റ​ഞ്ഞാ​ൽ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പോ​ലെ​യാ​ണ്. സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ​പ്പ​ഴ​ങ്ങ​ൾ തു​ട​ങ്ങി ക​ട​യി​ൽ കി​ട്ടാ​ത്ത​തൊ​ന്നും ത​ന്നെ​യി​ല്ല.

രാ​വി​ലെ തു​ട​ങ്ങു​ന്ന അ​ബ്ദു​ൾ അ​സീ​സി​ന്‍റെ പ​ണി​ക​ൾ​ക്ക് ശ​മ​ന​മാ​ക​ണ​മെ​ങ്കി​ൽ രാ​ത്രി​യാ​കും. ഇ​തി​നി​ട​യ്ക്ക് അ​ഞ്ചു​നേ​ര​ത്തെ നി​സ്കാ​ര​സ​മ​യ​ത്തു​മാ​ത്ര​മാ​ണ് ക​ട​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ക.

ആ​ശു​പ​ത്രി വീ​ടി​നു മു​ന്നി​ലാ​ണെ​ങ്കി​ലും ആ ​സ്ഥാ​പ​ന​വു​മാ​യി വ​ലി​യ അ​ടു​പ്പ​മൊ​ന്നും അ​ബ്ദു​ൾ അ​സീ​സ് ചെ​റു​പ്പം മു​ത​ലേ കാ​ണി​ക്കാ​റി​ല്ല. നൂ​റു ക​ട​ന്നും തൊ​ഴി​ലി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഇ​ക്ക​യെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment