നിയമസഭയിലെ കയ്യാങ്കളി കേസ് റദ്ദാക്കൽ; തടസ ഹർജിയുമായി ചെന്നിത്തല; ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ

തി​രു​വ​നന്തപു​രം: ബ​ജ​റ്റ് ദി​ന​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ കയ്യാങ്കളി കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട​തി​യി​ൽ തടസവാദം ഉ​ന്ന​യി​ക്കും. ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്കു​ന്ന വി​വ​രം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കും. ഇ​തി​നെ​തി​രെ​യാ​ണ് പ്രതിപക്ഷ നേതാവ് ത​ട​സ ഹ​ർ​ജി ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​ക്കെ​തി​രെ ഉയർന്ന ബാ​ർ​കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ക​യ്യാ​ങ്ക​ളി ന​ട​ത്തു​ക​യും സ്പീ​ക്ക​റു​ടെ ഡ​യ​സും ക​സേ​ര​യും ത​ക​ർ​ത്ത​ത്. 2015 മാ​ർ​ച്ച് 13-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ധനമന്ത്രിയായിരുന്ന മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ തുടങ്ങിയ പ്രതിപക്ഷ പ്രതിഷേധമാണ് കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്.

സംഭവത്തിൽ എ​ൽ​ഡി​എ​ഫി​ലെ വി.​ശി​വ​ൻ​കു​ട്ടി, ഇ.​പി.​ജ​യ​രാ​ജ​ൻ, കെ.​ടി.​ജ​ലീ​ൽ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​യ്യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

 

Related posts